തിരുവനന്തപുരം നഗരസഭ സ്ഥാനാർത്ഥി നിർണയത്തിൽ എന്‍ഡിഎയില്‍ പൊട്ടിത്തെറി. നഗരസഭയിൽ ബിഡിജെഎസിനെ പരിഗണിച്ചില്ല എന്ന ആരോപണവുമായി ബിഡിജെഎസ് ജില്ലാ പ്രസിഡൻറ് പ്രേം രാജ് രംഗത്തെത്തി. ബിഡിജെഎസ് ആവശ്യപ്പെട്ട സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു. ബിജെപി മുന്നണി മര്യാദ പാലിച്ചില്ലെന്ന് ബിഡിജെഎസ് ആരോപിച്ചു. ബിഡിജെഎസ് നഗരസഭയിൽ സ്വതന്ത്രമായി മത്സരിക്കുമെന്നും ജില്ലാ പ്രസിഡൻറ് പ്രഖ്യാപിച്ചു. ALSO READ; സർക്കാർ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസ്; പ്രതിയായ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഒളിവിൽ20 സീറ്റുകളിലാണ് മത്സരിക്കുക. ബിജെപി അവഗണിച്ചെന്ന് ജില്ലാ പ്രസിഡൻറ് പ്രേം രാജ് കൈരളി ന്യൂസിനോട് പ്രതികരിച്ചു. ബിജെപിയുടെ അവഗണനക്ക് തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. മുട്ടട, കേശവദാസപുരം, നന്ദൻകോട്, ഇടവക്കോട്, മണ്ണന്തല, വട്ടിയൂർക്കാവ്, കാഞ്ഞിരംപാറ, കൊടുങ്ങാനൂർ, കഴക്കൂട്ടം തുടങ്ങിയ ഇടങ്ങളിലാണ് മത്സരിക്കുക.The post ബിഡിജെഎസിനെ പരിഗണിച്ചില്ല: തിരുവനന്തപുരത്ത് എന്ഡിഎയില് പൊട്ടിത്തെറി; നഗരസഭയിൽ സ്വതന്ത്രമായി മത്സരിക്കുമെന്ന് ബിഡിജെഎസ് appeared first on Kairali News | Kairali News Live.