സർക്കാർ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ പ്രതിയായ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഒളിവിൽ. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ പ്രതിയാക്കപ്പെട്ടതോടെയാണ് ഒളിവിൽ പോയത്.Also read: കരിക്കകം സ്വദേശിനിയുടെ മരണം; അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി വീണാ ജോർജ്ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ബെന്നി പെരുവന്താനം ഉൾപ്പെടെ നാലുപേരാണ് കേസിലെ പ്രതികൾ. നിലവിൽ കേസിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. വണ്ടിപ്പെരിയാർ സ്വദേശി ഫൈസലാണ് അറസ്റ്റിലായത്. ബെന്നി പെരുവന്താനം, വണ്ടിപ്പെരിയാർ സ്വദേശി ഫൈസൽ, തിരുവനന്തപുരം സ്വദേശികളായ രാജേഷ്, അഗസ്റ്റിൻ എന്നിവരാണ് കേസിലെ പ്രതികൾ. പി എസ് സിയുടെ വ്യാജ അഡ്വൈസ് മെമ്മോ അടക്കം നൽകിയായിരുന്നു തട്ടിപ്പ്. ബെന്നി പെരുവന്താനം നേരത്തെ ഇടുക്കി ഡിസിസി ജനറൽ സെക്രട്ടറിയായിരുന്നു.BJP state committee member, accused in a case of embezzling crores of rupees by promising a government job, is absconding. He went into hiding after being made an accused in a case of embezzling crores of rupees by promising a government job.The post സർക്കാർ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസ്; പ്രതിയായ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഒളിവിൽ appeared first on Kairali News | Kairali News Live.