ആവശ്യത്തിന് മദ്യം, ടച്ചിങ്‌സ്, നൃത്തം ചെയ്ത് ആഘോഷിക്കുന്ന മനുഷ്യർ; ബാറെന്ന് കരുതിയെങ്കിൽ തെറ്റി, ഇത് ബെംഗളൂരു സെൻട്രൽ ജയിൽ

Wait 5 sec.

വീഴ്ചകളുടെ പേരിൽ വീണ്ടും വാർത്തകളിൽ ഇടംപിടിച്ച് ബെംഗളൂരു സെൻട്രൽ ജയിൽ. തടവുകാർ ടച്ചിങ്‌സ് അടക്കമുള്ള സൗകര്യങ്ങളുമായി മദ്യപിച്ച് ആഘോഷപൂർവ്വം നൃത്തം ചെയ്യുന്ന വീഡിയോ പുറത്തായി. ജയിലിനുള്ളിൽ തടവുകാർക്ക് വിഐപി പരിഗണന നൽകിയതിന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായി മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് മദ്യം ഉപയോഗിക്കുന്നതിന്‍റെയും പാർട്ടി നടത്തുന്നതിന്‍റെയും വീഡിയോ പുറത്ത് വന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വിമർശനം ശക്തമായി.ഡിസ്പോസിബിൾ ഗ്ലാസുകളിൽ മദ്യം, മുറിച്ച ആപ്പിൾ, വറുത്ത നിലക്കടല അടക്കമാണ് ജയിലിനുള്ളിൽ തടവുകാർക്ക് ആസ്വദിക്കാനായി ഒരുക്കിയിരിക്കുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. മദ്യക്കുപ്പികൾ അടുക്കി വച്ചിരിക്കുന്നതിന്റെയും തടവുകാർ നൃത്തം ചെയ്യുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.ALSO READ; പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത് അയൽക്കാരിയുമായി ഒന്നിച്ച് ജീവിക്കാൻ; സംഭവം പുറത്തറിഞ്ഞത് ഫോണിലെ വീഡിയോ വഴി, തമിഴ്നാട്ടിൽ യുവതിയും ലെസ്ബിയൻ പങ്കാളിയും അറസ്റ്റിൽഐസിസ് റിക്രൂട്ടറും ബലാത്സംഗ കൊലയാളിയും അടക്കമുള്ള കൊടും കുറ്റവാളികൾ സെല്ലിൽ ഫോൺ ഉപയോഗിക്കുന്നതിന്റെയും ടിവി കാണുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നതും വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വീഴ്ചകൾ ഒന്നൊന്നായി പുറത്തുവരികയും വിവാദമാവുകയും ചെയ്തതോടെ വീഡിയോകളിൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ജയിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വരയും പ്രതികരിച്ചിട്ടുണ്ട്.VIP treatment inside #Bengaluru’s Parappana Agrahara “high-security” central jail!– Serial rapist & killer Umesh Reddy, convicted for raping 20 & murdering 18 women seen using multiple phones and watching TV inside Parappana Agrahara Jail– Tarun Raju accused in Ranya Rao… pic.twitter.com/vMlfF333rn— Nabila Jamal (@nabilajamal_) November 9, 2025 The post ആവശ്യത്തിന് മദ്യം, ടച്ചിങ്‌സ്, നൃത്തം ചെയ്ത് ആഘോഷിക്കുന്ന മനുഷ്യർ; ബാറെന്ന് കരുതിയെങ്കിൽ തെറ്റി, ഇത് ബെംഗളൂരു സെൻട്രൽ ജയിൽ appeared first on Kairali News | Kairali News Live.