സിവില്‍ സര്‍വ്വീസ് ലക്ഷ്യമിടുന്ന പട്ടികവര്‍ഗ വിഭാഗത്തിൽ പെട്ട യുവതി യുവാക്കൾക്ക് ഇതാ അവസരം. പട്ടികവര്‍ഗ യുവതിയുവാക്കളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി നിശ്ചിത എണ്ണം വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷയ്ക്കാവശ്യമായ പരിശീലനം നൽകുന്നു. പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ഇപ്പോൾ ക്ഷണിച്ചിരിക്കുകയാണ്.പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും 30 വയസിന് താഴെയുള്ളവരും ബിരുദ പഠനത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ കോഴ്സ് പൂര്‍ത്തീകരിച്ചവരുമായവർക്ക് പരിശീലനത്തിന് അപേക്ഷിക്കാവുന്നതാണ്. അവസാന സെമസ്റ്റര്‍ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷ നൽകാം. അതേസമയം അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ അധികരിക്കാന്‍ പാടില്ല. നിശ്ചിത യോഗ്യതയുള്ള പരമാവധി 50 പേര്‍ക്ക് പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ പ്രവേശനം നല്‍കുകയും തുടര്‍ന്ന് തിരുവനന്തപുരത്തു നടക്കുന്ന ഒരു മാസ ദൈര്‍ഘ്യമുള്ളതും താമസ- ഭക്ഷണ സൗകര്യത്തോടെയുള്ളതുമായ ഓറിയന്റേഷന്‍ കോഴ്സിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്യും.ഓറിയന്റേഷന്‍ കോഴ്സിന് ശേഷം നടക്കുന്ന സ്ക്രീനിങ് ടെസ്റ്റിനും ഇന്റര്‍വ്യൂവിനും ശേഷം തെരഞ്ഞെടുക്കപ്പെടുന്ന പരമാവധി 30 മത്സരാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്തിനകത്തുള്ള തെരഞ്ഞെടുക്കപ്പെട്ട കോച്ചിംഗ് സ്ഥാപനങ്ങളില്‍ ഒരു വര്‍ഷ കോഴ്സിന് ചേര്‍ന്ന് പഠിക്കുന്നതിനുള്ള അവസരം നല്കും. ഇവര്‍ക്ക് യാത്രാച്ചെലവ് (ട്രെയിന്‍), കോഴ്സ് ഫി, താമസം, ഭക്ഷണം, പോക്കറ്റ് മണി ഉള്‍പ്പെടെ വകുപ്പില്‍ നിന്നും നല്‍കും.ALSO READ: ബി.എസ്.സി നഴ്സിംഗ്: എസ്.സി./ എസ്.ടി സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നുപരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള അര്‍ഹരായവര്‍ അപേക്ഷാ ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി യോഗ്യത പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും ജാതി വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ സഹിതം പട്ടികവര്‍ഗ വികസനവകുപ്പിന്റെ ഡയറക്ടറേറ്റില്‍ നവംബര്‍ 29 ന് 5 മണിക്ക് മുന്‍പായി നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭ്യമാക്കണം. മുന്‍ വര്‍ഷങ്ങളില്‍ സിവില്‍ സര്‍വീസ് പരിശീലന പരിപാടിയില്‍ പരിശീലനം ലഭിച്ചവര്‍ ഈ പരിശീലനത്തിന് അപേക്ഷിക്കേണ്ടതില്ല. ഡയറക്ടര്‍, പട്ടികവര്‍ഗ്ഗവികസന വകുപ്പ്, നാലാം നില വികാസ് ഭവന്‍, തിരുവനന്തപുരം -695033 എന്ന വിലാസത്തിലേക്കാണ് അപേക്ഷ അയയ്ക്കേണ്ടത്. – കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471-2303229 0417-2304594. ടോള്‍ഫ്രീ നമ്പര്‍ 1800 425 2312.The post പട്ടികവര്ഗ വിഭാഗത്തിൽപെട്ടവർക്ക് സിവില് സര്വ്വീസ് പരീക്ഷാ പരിശീലനം; അപേക്ഷിക്കേണ്ടതെങ്ങനെ appeared first on Kairali News | Kairali News Live.