കൂളിമാട്:ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കൂളിമാട് അരീക്കര-മണ്ണാറക്കല്‍ റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 26 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് നവീകരിക്കുന്നത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷ റീന മാണ്ടിക്കാവില്‍, പി.പി ഷാഹുല്‍ ഹമീദ്, ഇ.കെ നസീര്‍, ഇ കുത്തോയി, ടി.കെ നാസര്‍, ടി.വി ബഷീര്‍, എ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.