തിരുവനന്തപുരത്ത് പേരൂര്‍ക്കടയില്‍ ദളിത് കുടുംബത്തിന് നേരെ ആര്‍എസ്എസ് ആക്രമണം. ഗര്‍ഭിണിയായ അഞ്ജലിക്കും സഹോദരന്മാര്‍ക്കും മര്‍ദ്ദനം. ഇരുപതോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദ്ദിച്ചൂവെന്ന് അഞ്ജലി കൈരളി ന്യൂസിനോട് പറഞ്ഞു.തിരുവനന്തപുരത്ത് പേരൂര്‍ക്കടയില്‍ ദളിത് കുടുംബത്തിന് നേരെയാണ് ആര്‍എസ്എസ് ആക്രമണം ഉണ്ടായത്. ഗര്‍ഭിണിയായ അഞ്ജലിയുടെ വയറ്റില്‍ ചവിട്ടി. സഹോദരന്മാരുടെ മുഖത്ത് അടിച്ചു നാവില്‍ കമ്പി ഉപയോഗിച്ച് കുത്തി. ഇരുമ്പ് കമ്പി ഉപയോഗിച്ച് മര്‍ദ്ദിച്ചു എന്നാണ് പരാതി. അഞ്ജലിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം.Also read: പാലത്തായി പീഡനക്കേസ്; പ്രതി ബിജെപി നേതാവായ അധ്യാപകൻ കുറ്റക്കാരനെന്ന് പോക്സോ കോടതിപരിക്കേറ്റ അഞ്ജലിയെയും സഹോദരന്‍മാരായ അജിത്ത്,അഭിജിത്ത് എന്നിവരെ പ്രാഥമിക ചികിത്സക്കുശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മലമുകള്‍ മുകളുകാട് സ്വദേശികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പേരൂര്‍ക്കട പൊലീസിൽ പരാതി നല്‍കി. ആര്‍എസ്എസ് ഗുണ്ടകളായ ലാല്‍ പ്രവീണ്‍, അനന്തു എന്നിവരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്നാണ് പരാതി.RSS attack on Dalit family in Peroorkada, Thiruvananthapuram. Pregnant Anjali and her brothers were beaten up.The post തിരുവനന്തപുരത്ത് ദളിത് കുടുംബത്തിന് നേരെ ആര്എസ്എസ് ആക്രമണം appeared first on Kairali News | Kairali News Live.