ഓഫീസ് ജോലി ചെയ്യുന്നവരെ ഇപ്പോൾ പ്രധാനമായും അലട്ടുന്ന പ്രശ്നമാണ് ആരോഗ്യം ശരിയായ രീതിയിൽ ശ്രദ്ധിക്കാൻ സാധിക്കുന്നില്ല എന്നത്.കമ്പ്യൂട്ടറിന് മുന്നിൽ മണിക്കൂറുകളോളം ഇരുന്ന് ചെയ്യേണ്ട ജോലി ഒക്കെ ആണെങ്കിൽ അതിന്റേതായ ആരോഗ്യ പ്രശ്നങ്ങളും നമുക്ക് ഉണ്ടായേക്കാം. തിരക്കേറിയ ഷെഡ്യൂളുകൾ ഒക്കെ ആണെങ്കിൽ പലർക്കും മതിയായ തരത്തിൽ വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ ടോയ്‌ലറ്റിൽ പോകാനോ പോലും സാധിക്കാതെ വരും. ഇത് ശരീരത്തിന് ഒരു തരത്തിലും ഗുണകരമാകില്ല. എന്നാൽ ഓഫീസിൽ ജോലി ചെയ്യുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും. അവ എന്തൊക്കെയെന്ന് നോക്കാം.ALSO READ: പ്രമേഹം കാലുകളെ ബാധിക്കുമ്പോൾ; പ്രമേഹം പാദങ്ങളെ ബാധിക്കാതെയിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രതിരോധ മാർഗങ്ങളുംആദ്യത്തേത് ജോലി ചെയ്യുന്നതിനിടയിൽ നിർബന്ധമായും ചില ബ്രേക്കുകൾ എടുക്കുക എന്നതാണ്. അര മണിക്കൂറോ ഒരു മണിക്കൂറോ കൂടുമ്പോൾ എഴുന്നേറ്റ് നിന്ന് ശരീരം സ്ട്രെച്ച് ചെയ്യാവുന്നതാണ്. എഴുന്നേറ്റ് കുറച്ച് നടക്കാനാവുമെങ്കിൽ ഉചിതം. ഇത് സന്ധികളിലെ മുറുക്കം കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല ഇരുന്ന് ജോലി ചെയ്യുമ്പോൾ നട്ടെല്ല് വളച്ച് കൂനിക്കൂടി ഇരിക്കാതിരിക്കുക, കാല് നിലത്ത് വച്ച്, കസേരയിൽ പുറംഭാഗം നിവർത്തിവച്ച് ഇരിക്കാൻ ശ്രദ്ധിക്കണം. ഇത് ശരീരത്തിലെ പല അസ്വസ്ഥതകൾക്കും വേദനകൾക്കും മാറ്റം ഉണ്ടാക്കും.ALSO READ: കറുത്ത പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിൽ ഭക്ഷണം വാങ്ങുന്നവരാണോ? സൂക്ഷിച്ചോ; ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് പഠനംമറ്റൊന്ന് ദിവസവും നല്ല രീതിയിൽ വെള്ളം കുടിക്കുക എന്നതാണ്. പലരും മതിയായ രീതിയിൽ വെള്ളം കുടിക്കുന്നില്ല എന്നത് വലിയ പ്രശ്നമാണ്. നിർജലീകരണവും തലകറക്കം, തലവേദന, ക്ഷീണം, ദഹനക്കേട് തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്കും ഇത് കാരണമായേക്കും . ഇത് ജോലിയെ തന്നെ ബാധിക്കുകയും ചെയ്യും. അതുകൊണ്ട് നല്ലരീതിയിൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.മറ്റൊരു പരിഹാര മാർഗമാണ് 20–20–20 ഹാക്ക്. കണ്ണിന് ഗുണം ചെയ്യുന്ന, സമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ഒരു രീതിയാണിത്. 20 മിനിറ്റ് കൂടുമ്പോൾ, 20 അടി അകലെയുള്ള എന്തിലെങ്കിലും 20 സെക്കന്റ് നോക്കുക. ഇത് തലവേദന, കണ്ണ് കടച്ചിൽ, കണ്ണിലെ വരൾച്ച എന്നിവയെ പ്രതിരോധിക്കാൻ സഹായിക്കും.ALSO READ: എന്താണ് ‘ഗട്ട് ഹെൽത്ത്’? കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ ഇതാകൂടാതെ ജോലിക്കിടയിൽ വിശന്നാൽ നമ്മൾ അധികം പേരും ചിപ്സോ, ബിസ്കറ്റോ ഒക്കെയാകും കഴിക്കുക. എന്നാൽ ഇത് ഒഴിവാക്കി നട്സ്, പഴങ്ങൾ, യോഗർട്, എന്നിവ കഴിക്കാൻ ശ്രദ്ധിക്കുക. ഇത് ശരീരത്തിന് ഊർജം പ്രധാനം ചെയ്യും. കൂടാതെ ഓഫീസിൽ പോകുമ്പോൾ ലിഫ്റ്റിൽ അല്ലാതെ പടികൾ കയറാം. കാലിന്റെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും പടികൾ കയറുന്നത് നല്ലതാണ്. സമ്മർദ്ദം ഒഴിവാക്കാനായി ധ്യാനം, ശ്വസന വ്യായാമങ്ങൾ, ജേണലിങ് പോലുള്ളവ പരീക്ഷിക്കാവുന്നതാണ്. അതോടൊപ്പം മണിക്കൂറുകളോളം സ്ക്രീൻ നോക്കി പണിയെടുത്തുകൊണ്ടിരുന്ന ആളുകൾ വീട്ടിലെത്തിയാൽ സ്ക്രീൻ ടൈം ഒഴിവാക്കുന്നതാണ് നല്ലത്.The post ജോലി ഭാരം കാരണം ആരോഗ്യം ശ്രദ്ധിക്കാൻ സാധിക്കുന്നില്ലേ? ആശങ്കപ്പെടേണ്ട; ഓഫീസിൽ ഇരുന്നും ആരോഗ്യം ശ്രദ്ധിക്കാം; ഈ കാര്യങ്ങൾ ചെയ്തുനോക്കൂ appeared first on Kairali News | Kairali News Live.