IND vs SA 1st Test | ബുംറയുടെ ഡബിൾ സ്ട്രൈക്ക്; ദക്ഷിണാഫ്രിക്കയുടെ തുടക്കം പതർച്ചയോടെ

Wait 5 sec.

കൊൽക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ തുടക്കം ഗംഭീരമാക്കി ഇന്ത്യ. ഭേദപ്പെട്ട നിലയിൽ ബാറ്റിങ് തുടങ്ങിയെങ്കിലും ദക്ഷിണാഫ്രിക്കയുടെ ഓപ്പണർമാരെ മടക്കിയയച്ച് ജസ്പ്രിത് ബുംറയാണ് ഇന്ത്യയ്ക്ക് നിർണായക ബ്രേക്ക് ത്രൂ നൽകിയത്. അതിനുശേഷം ക്യാപ്റ്റൻ ടെംബ ബവുമയെ കുൽദീപ് യാദവ് പുറത്താക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്നിന് 105 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ടോണി ഡി സോറിയും(15) വിയാൻ മുൾഡറുമാണ്(22) ക്രീസിൽ.എയ്ഡൻ മർക്രം 31 റൺസെടുത്ത് പുറത്തായപ്പോൾ മറ്റൊരു ഓപ്പണർ റിയാൻ റിക്കിൽടൺ 23 റൺസ് നേടി. ഓപ്പണിങ് സഖ്യം 57 റൺസാണ് നേടിയത്. എന്നാൽ 11-ാമത്തെയും 13-ാമത്തെയും ഓവറുകളിൽ ബുംറ ഓപ്പണർമാരെ മടക്കിയയച്ചു. മർക്രാമിനെ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്‍റെ കൈകളിൽ എത്തിച്ചപ്പോൾ റിക്കൽടണിനെ ക്ലീൻ ബോൾഡ് ആക്കുകയായിരുന്നു.വൈകാതെ ബുംറയെ കുൽദീപ് മടക്കിയതോടെ ദക്ഷിണാഫ്രിക്ക മൂന്നിന് 71 എന്ന നിലയിലായി. ധ്രുവ് ജുറേലിന് ക്യാച്ച് നൽകി മടങ്ങിയ ബെവുമ മൂന്ന് റൺസ് മാത്രമാണ് നേടിയത്.Also Read- ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയ്ക്ക് ഇങ്ങനെ ഒരു പ്ലേയിങ് ഇലവൻ ആദ്യമായി…ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബെവുമ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.ഇന്ത്യൻ ടീം- യശ്വസി ജയ്സ്വാൾ, കെ എൽ രാഹുൽ, ശുഭ്മാൻ ഗിൽ, റിഷഭ് പന്ത്, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, ജസ്പ്രിത് ബുംറ, കുൽദീപ് യാദവ്, മൊഹമ്മദ് സിറാജ്ദക്ഷിണാഫ്രിക്കൻ ടീം- എയ്ഡൻ മർക്രം, റയാൻ റിക്കൽടൺ, വിയാൻ മുൾഡർ, ടോണി ഡെ സോറി, ടെംബ ബവുമ, ട്രിസ്റ്റൻ സ്റ്റബ്സ്, മാർക്കോ യാൻസെൻ, കെയ്ൽ വെറെയ്ൻ, കോർബിൻ ബോഷ്, സൈമൻ ഹാർമർ, കേശവ് മഹാരാജ്India vs South Africa live, IND vs SA live score, IND vs SA 1st Test, live cricket score, ഇന്ത്യ-ദക്ഷിണാഫ്രിക്ക ലൈവ്The post IND vs SA 1st Test | ബുംറയുടെ ഡബിൾ സ്ട്രൈക്ക്; ദക്ഷിണാഫ്രിക്കയുടെ തുടക്കം പതർച്ചയോടെ appeared first on Kairali News | Kairali News Live.