തിരക്കേറിയ സിറ്റി റോഡുകളിൽ വാഹന യാത്രക്കാർ തമ്മിൽ തർക്കങ്ങളുണ്ടാകുന്നത് സാധാരണമാണ്. എന്നാൽ, ഡൽഹിയിൽ ഇന്നലെ നടന്ന ഒരു തർക്കത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വാക്ക് തർക്കത്തിനിടയിൽ തോക്കെടുത്തതാണ് വീഡിയോ വൈറലാകാൻ കാരണം. ദില്ലിയിലെ ലക്ഷ്മി നഗറിൽ ഒരാൾ ഒരേ സമയം രണ്ട് റൈഡുകൾ ബുക്ക് ചെയ്തതാണ് പ്രശ്നത്തിന്‍റെ തുടക്കം. രണ്ട് ക്യാബുകളും ഒരേ സമയത്ത് തന്നെ ആളിനെ എടുക്കാൻ എത്തുകയും ചെയ്തു. ഇതോടെ ഡ്രൈവർമാർക്കിടയിലും യാത്രക്കാരനുമായും തർക്കം പൊട്ടിപ്പുറപ്പെടുകയായിരുന്നു. വാക്കുതർക്കത്തിൽ തോക്കെടുത്തതോടെ രംഗം മാറി. ക്യാബ് ബുക്ക് ചെയ്ത യാത്രക്കാരൻ ഡ്രൈവർമാരിൽ ഒരാളുടെ നേരെ തോക്ക് ചൂണ്ടുകയായിരുന്നു. ഡ്രൈവർ തന്നെയാണ് വീഡിയോ പകർത്തിയിരിക്കുന്നത്. Laxmi Nagar, DelhiPassenger booked two rides and both driver reached. After that a driver end up having an argument with the passenger and the passenger took out a pistol to threaten him. @Uber_India ensure a fair cancellation Policy to stop such disputespic.twitter.com/vXklACOYDW— NCMIndia Council For Men Affairs (@NCMIndiaa) November 11, 2025 ALSO READ; ‘പറ്റുമെങ്കിൽ പിടിക്ക്’ എന്ന് യുവാവ്, ‘തൂക്കിയിരിക്കും’ എന്ന് പൊലീസ് – പിന്നാലെ സംഭവിച്ചത് ഇത്; വൈറലായി പൂണെയിലെ ബൈക്കറും പൊലീസുംബുക്ക് ചെയ്ത ആളിന്റെ കയ്യിൽ തോക്ക് കണ്ടിട്ടും പിന്മാറാൻ തയാറാകാതെ ഡ്രൈവർ തർക്കം തുടരുന്നത് വിഡിയോയിൽ കാണാം. ‘ നിങ്ങൾ എന്നെ തോക്ക് കാണിക്കുകയാണോ? എന്തിനാ ഒളിപ്പിച്ചു വക്കുന്നത്, നേരെ കാണിക്ക്, എന്നെ വെടിവെക്കാൻ പോവുകയാണോ’ എന്ന് വീഡിയോ പകർത്തുന്ന ഡ്രൈവർ ചോദിക്കുന്നതും കേൾക്കാം. സംഭവത്തിന്‍റെ വീഡിയോ പതിനായിരക്കണക്കിന് പേരാണ് കണ്ടത്. ഉടനടി നടപടി ആവശ്യപ്പെട്ട് പലരും ഊബർ ഇന്ത്യയെയും ഡൽഹി പൊലീസിനെയും വീഡിയോയിൽ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഡ്രൈവറെയും യാത്രക്കാരനെയും പിന്തുണച്ചും കമന്റുകൾ വരുന്നുണ്ട്. ഡ്രൈവർമാർ അനാവശ്യമായി ബുക്കിങ്ങുകൾ ക്യാൻസൽ ചെയ്യുന്നതാണ് പ്രശ്നമെന്നും, ഇതിനാൽ ഒന്നിലധികം തവണ ബുക്ക് ചെയ്യേണ്ടി വരുമെന്നുമാണ് ഒരാൾ പറയുന്നത്. എന്നാൽ പൊതുസഥലത്ത് തോക്കുമായി നടക്കുന്നത് ക്രിമിനലുകളാണ് എന്ന് മറ്റൊരാളും എഴുതി.The post വാക്കുതർക്കത്തിനിടെ തോക്കെടുത്ത് യാത്രക്കാരൻ; വീഡിയോ എടുത്ത് ഊബർ ഡ്രൈവർ – അമ്പരന്ന് സോഷ്യൽ മീഡിയ appeared first on Kairali News | Kairali News Live.