പാലത്തായി പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവ് പദ്മരാജൻ കുറ്റക്കാരനെന്ന് പോക്സോ കോടതി. അധ്യാപകനായ പ്രതി നാലാം ക്ലാസ്സുകാരിയ വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയായിരുന്നു. ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പദ്മരാജൻ. കേസിൽ വിധി നാളെ പ്രഖ്യാപിക്കും.Also read: പട്ടാപ്പകൽ ക്ഷേത്ര കാണിക്ക വഞ്ചി മോഷണ ശ്രമം; പ്രതിയെ കയ്യോടെ പിടികൂടി നാട്ടുകാർ 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ മൂന്ന്തവണ അധ്യാപകൻ ബാത്ത്റൂമിൽ കൊണ്ടുപോയി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ശിശുദിനത്തിലാണ് സുപ്രധാന വിധി കോടതി ഇറക്കിയത്. വിധി പറഞ്ഞത് തലശ്ശേരി അതിവേഗ പോക്സോ കോടതി ജഡ്ജി എംടി ജലജാറാണിയാണ്. 376 എ ബി,ബലാത്സംഗം, പോക്സോ ആക്ട് പ്രകാരവും പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ജീവപര്യന്തവും, വധശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.BJP leader Padmarajan, accused in the Palathai rape case, has been found guilty by the POCSO court. The accused, a teacher, had raped a fourth-grade student. Padmarajan was the BJP Triprangotoor Panchayat President. The verdict in the case will be announced tomorrow.The post പാലത്തായി പീഡനക്കേസ്; പ്രതി ബിജെപി നേതാവായ അധ്യാപകൻ കുറ്റക്കാരനെന്ന് പോക്സോ കോടതി appeared first on Kairali News | Kairali News Live.