വിജയ് ദേവരകൊണ്ട രശ്മിക മന്ദാന ആഘോഷം: ട്രെൻഡിങ്ങായി ദി ഗേൾഫ്രണ്ട് സിനിമയുടെ വിജയാഘോഷ പരിപാടി

Wait 5 sec.

രശ്മിക മന്ദാന കേന്ദ്ര കഥാപാത്രമായി എത്തിയ ദ ഗേൾഫ്രണ്ട് എന്ന സിനിമ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് നേടുന്നത്. ചിത്രത്തിന്റെ വിജയാഘോഷ പരിപാടിയാണ് ഇപ്പോൾ ഓൺലൈനിൽ ട്രെൻഡിങ്ങായിരിക്കുന്നത്. സിനിമയുടെ വിജയാഘോഷവേളയിൽ പ്രത്യേക അതിഥിയായാണ് വിജയ് ദേവരകൊണ്ട എത്തിയത്.ആഘോഷവേളയിൽ വിജയ് രശ്മികയുടെ കൈയിൽ ചുംബനം നൽകുന്ന ദൃശ്യങ്ങളുൾപ്പെടെ ഇപ്പോൾ സോഷ്യൽമീഡയയിൽ വൈറലാണ്. ഇരുവരും തമ്മിൽ ഒക്ടോബറിൽ വിവാഹനിശ്ചയം കഴിഞ്ഞതായിട്ടുള്ള അഭ്യൂഹം പ്രചരിക്കുന്ന സമയത്ത് തന്നെയാണ് ഇരുവരും പൊതുവേദിയിൽ ഒന്നിച്ചെത്തിയിരിക്കുന്നത്.Also Read: ‘ഹാല്‍’ വെളിച്ചം കാണുമോ ? നിർമ്മാതാക്കൾ നൽകിയ ഹര്‍ജിയില്‍ നാളെ വിധി അറിയാംസിനിമയുടെ വിജയാഘോഷവേളയിൽ വിജയ് ദേവരകൊണ്ടെയെ പറ്റിയുള്ള രശ്മികയുടെ വാക്കുകളും ശ്രദ്ധേയമായി. “എല്ലാവരുടെ ജീവിതത്തിൽ ഒരു ‘വിജയ് ദേവരകൊണ്ട’ ഉണ്ടാകട്ടെ എന്ന് ആശംസിക്കാനാണ് എനിക്ക് തോന്നുന്നത്’ എന്നായിരുന്നു രശ്മിക വിജയിയെ പറ്റി പറഞ്ഞത്. 2026 ഫെബ്രുവരിയിൽ രശ്മികയും വിജയദേവരകൊണ്ടയും വിവാഹിതരാകാൻ തീരുമാനിച്ചു എന്ന അഭ്യൂഹവും സോഷ്യൽ മീഡിയയിൽ ശക്തമാണ്.രാഹുൽ രവീന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദി ഗേൾഫ്രണ്ട് ചിത്രം ടോക്‌സിക് റിലേഷൻഷിപ്പിനെ പറ്റിയാണ് പ്രതിപാദിക്കുന്നത്. ദീക്ഷിത് ഷെട്ടി, അനു ഇമ്മാനുവേൽ, രാഹുൽ രവീന്ദ്രൻ, റാവോ രമേഷ്, രോഹിണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.The post വിജയ് ദേവരകൊണ്ട രശ്മിക മന്ദാന ആഘോഷം: ട്രെൻഡിങ്ങായി ദി ഗേൾഫ്രണ്ട് സിനിമയുടെ വിജയാഘോഷ പരിപാടി appeared first on Kairali News | Kairali News Live.