സ്ത്രീ സുരക്ഷാ പദ്ധതിയും കണക്ട്‌ ടു വർക്ക്‌ സ്‌കോളർഷിപ്പും; ഗുണഭോക്താക്കൾ ആരൊക്കെ? എങ്ങനെ അപേക്ഷിക്കാം

Wait 5 sec.

കേരളത്തെ അതിദാരിദ്ര്യമുക്തമാക്കിക്കൊണ്ട് വിപ്ലവകരമായ വികസനപ്രവർത്തനങ്ങളുമായി മുന്നോട്ടുകുതിക്കുകയാണ് LDF സർക്കാർ. വികസനത്തിനോടൊപ്പം തന്നെ സാമൂഹ്യക്ഷേമ പദ്ധതികൾക്കും അത്രയേറെ പ്രാധാന്യം സർക്കാർ നൽകുന്നുണ്ട്. ‌ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയാക്കി. 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും 18 മുതൽ 30 വയസ്സ് വരെയുള്ള യുവതി-യുവാക്കൾക്കും പ്രതിമാസം 1,000 രൂപ വീതം ധനസഹായം നൽകും. 1000 രൂപയുടെ സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കൾ ആരൊക്കെയാണ്? കണക്ട്‌ ടു വർക്ക്‌ സ്‌കോളർഷിപ്പ്‌ പദ്ധതിയുടെ മാനദണ്ഡം എന്തൊക്കെയാണ്?സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുന്ന പെൻഷൻ പദ്ധതിയാണ് സ്ത്രീ സുരക്ഷാ പദ്ധതി. കേരളത്തിൽ സ്ഥിരതാമസക്കാരായ 35 വയസുമുതൽ 60 വയസുവള്ളവരാണ് ഈ പദ്ധതിയുടെ ​ഗുണഭോക്താക്കൾ. റേഷന്‍ കാർഡ് മഞ്ഞ, പിങ്ക് ആയിരിക്കണം. അപേക്ഷകര്‍ മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കളാകരുത്. മറ്റേതെങ്കിലും ആനുകൂല്യം കൈപ്പറ്റുന്നവരുമാകരുത്. അനര്‍ഹമായി ആനുകൂല്യം കൈപ്പറ്റുന്നവരില്‍ നിന്ന് അതിന്റെ 18 ശതമാനം പലിശ സഹിതം ഈടാക്കും. ട്രാന്‍സ് വുമണ്‍ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം.തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് പദ്ധതിയിലേക്ക്‌ അപേക്ഷ നൽകേണ്ടത്‌. അപേക്ഷയോടൊപ്പം ഗുണഭോക്താക്കളുടെ ഐഎഫ്‌എസ്‌സി കോഡ്‌, ബാങ്ക്‌ അക്ക‍ൗണ്ട്‌ നമ്പർ, ആധാർ വിവരങ്ങൾ നൽകണം. പ്രായം തെളിയിക്കുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഹാജരാക്കാം.ALSO READ; തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നുമുതല്‍പദ്ധതിയിൽ എങ്ങനെയാണ് അപേക്ഷിക്കേണ്ടത്? ആദ്യം പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കണം. (graphics-https://wcd.kerala.gov.in/ ). തുടര്‍ന്ന് നിങ്ങളുടെ എല്ലാ വ്യക്തിഗത വിവരങ്ങളും നല്‍കി രജിസ്റ്റർ ചെയ്യുക. ശേഷം നിങ്ങള്‍ക്ക് ലഭിക്കുന്ന യൂസര്‍ നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. പിന്നീട്, ഹോംപേജിൽ നിന്ന് കേരള വനിതാ സുരക്ഷാ പദ്ധതി ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അപേക്ഷാ ഫോമിൽ ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകണം. തുടർന്ന് വരുമാനം, പ്രായം എന്നിവ തെളിയിക്കാനുള്ള ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യണം. ഒടുവിലായി വിശദാംശങ്ങൾ വീണ്ടും പരിശോധിച്ച് സമർപ്പിക്കാം.അതേസമയം 18 മുതൽ 30 വയസുവരെ പ്രായമുള്ള യുവതീ യുവാക്കൾക്കാണ് കണക്ട്‌ ടു വർക്ക്‌ സ്‌കോളർഷിപ്പിൽ അപേക്ഷിക്കാനാവുക. പ്ലസ്‌ ടു, VHSE, ITI, ഡിപ്ലോമ, ഡിഗ്രി എന്നിവയിലേതെങ്കിലും വിജയിച്ചശേഷം വിവിധ നൈപുണ്യകോഴ്‌സുകളിൽ പഠിക്കുന്നവരോ ജോലിക്കുവേണ്ടിയോ മത്സര പരീക്ഷകൾക്ക വേണ്ടിയോ തയ്യാറെടുക്കുന്നവരോ ആയവർക്കാണ്‌ പ്രതിമാസം 1000 രൂപയ്ക്ക് അർഹത. ‘പ്രജ്വല’ എന്ന ഈ പദ്ധതിയുടെ നടത്തിപ്പ്‌ ചുമതല എംപ്ലോയ്‌മെന്റ്‌ ഡയറക്ടർക്കാണ്‌.ALSO READ; വിജിത്തിൻ്റെ ജീവിതത്തിലേക്ക് സ്നേഹമധുരവുമായി കൂട്ടുകാർ; വീടൊരുങ്ങുന്നുഅപേക്ഷകർ കേരളത്തിലെ സ്ഥിര താമസക്കാരാകണം. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. അപേക്ഷിക്കുന്ന തീയതിയുടെ മുൻഗണനാക്രമത്തിലാണ് സ്‌കോളർഷിപ്പ്‌ അനുവദിക്കുക. ഓരോ അക്കാദമിക്‌ തലത്തിലും എത്രവീതം സ്‌കോളർഷിപ്പ്‌ നൽകണം എന്ന്‌ ഓരോ വർഷവുമുള്ള അപേക്ഷകരുടെ എണ്ണമനുസരിച്ച്‌ തീരുമാനിക്കും. നൈപുണ്യ പരിശീലനം, മത്സര പരീക്ഷാ പരിശീലനം എന്നിങ്ങനെ ഏത്‌ വിഭാഗത്തിലായാലും ഒരാൾക്ക്‌ ഒരു തവണ 12 മാസത്തേക്കാണ്‌ സ്‌കോളർഷിപ്പ്‌ ലഭിക്കുക. കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ സ്‌കോളർഷിപ്പുള്ളവർക്ക്‌ ആനുകൂല്യം ലഭിക്കില്ല. അപേക്ഷകർക്ക്‌ സ്വന്തമായി ആധാർ ലിങ്ക്‌ ചെയ്‌ത ബാങ്ക്‌ അക്ക‍ൗണ്ട്‌ ഉണ്ടാകണം. eemployment.kerala.gov.in എന്ന പോർട്ടൽവഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജില്ലാ തൊഴിൽ എക്സ്ചേഞ്ച് തലത്തിലാണ് അപേക്ഷകളുടെ പരിശോധന നടക്കുക. എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ് മുഖേന ആയിരിക്കും പദ്ധതിയുടെ സംസ്ഥാനതല നിയന്ത്രണം.ALSO READ; ‘മതന്യൂനപക്ഷങ്ങൾക്ക് ഡിസിസി വില കൽപ്പിക്കുന്നില്ല’; കൊല്ലം കോർപ്പറേഷൻ സ്ഥാനാർത്ഥി നിർണ്ണയത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മഹിളാ കോൺഗ്രസ് നേതാവ്മുതലാളിത്ത സമൂഹത്തിൽ ബദൽനയങ്ങളിലൂടെ അതിദാരിദ്ര്യം പരിഹരിക്കാനാകുമെന്ന് തെളിയിച്ച സർക്കാരാണ് നമ്മുടേത്. സാമൂഹ്യക്ഷേമ പെൻഷൻ നടപ്പിലാക്കിയതും അത് ഘട്ടംഘട്ടമായി ഉയർത്തിയതും ഇടതുസർക്കാരാണ്. 2000 രൂപയായി പെൻഷൻ ഉയർത്തിയ പിണറായി സർക്കാർ 35 വയസുമുതലുള്ള സ്ത്രീകൾക്കായി സ്ത്രീ സുരക്ഷാ പെന്‍ഷനും തൊഴിൽ അന്വേഷിക്കുന്ന യുവജനങ്ങൾക്ക്‌ തുണയാകാൻ കണക്ട്‌ ടു വർക്ക്‌ സ്‌കോളർഷിപ്പും ഏർപ്പെടുത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.The post സ്ത്രീ സുരക്ഷാ പദ്ധതിയും കണക്ട്‌ ടു വർക്ക്‌ സ്‌കോളർഷിപ്പും; ഗുണഭോക്താക്കൾ ആരൊക്കെ? എങ്ങനെ അപേക്ഷിക്കാം appeared first on Kairali News | Kairali News Live.