ന്യൂഡല്‍ഹി | ബിഹാറില്‍ ദയനീയ പരാജയം നേരിടുന്ന കോണ്‍ഗ്രസിന് തെക്കന്‍ മേഖലയില്‍ നിന്നൊരു ആശ്വാസ വാര്‍ത്ത. തെലങ്കാനയിലെ ജൂബിലി ഹില്‍സ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുന്നിട്ടുനില്‍ക്കുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കവെ രാവിലെ 11.30 വരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നവീന്‍ യാദവ് ഏകദേശം 10,000 വോട്ടുകള്‍ക്ക് മുന്നിലാണ്. രണ്ടാം സ്ഥാനത്ത് ഭാരത് രാഷ്ട്ര സമിതിയുടെ മാഗന്തി സുനിത ഗോപിനാഥും ബിജെപിയുടെ ദീപക് റെഡ്ഡി ലങ്കാലയും മൂന്നാം സ്ഥാനത്ും തുടരുകയാണ്. ഹൈദരാബാദിലെ 15 മണ്ഡലങ്ങളില്‍ ഒന്നാണ് ജൂബിലി ഹില്‍സ്.2023 ല്‍ ഭാരത് രാഷ്ട്ര സമിതിയുടെ മാഗന്തി ഗോപിനാഥ് വിജയിച്ച സീറ്റ്, ഈ വര്‍ഷം ജൂണില്‍ അദ്ദേഹത്തിന്റെ മരണത്തിന് ശേഷമാണ് തിരഞ്ഞെടുപ്പിലേക്ക് പോയത്. 2023 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരനും ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ദീനെയാണ് മാഗന്തി ഗോപിനാഥ് പരാജയപ്പെടുത്തിയത്. ഇത്തവണ കോണ്‍ഗ്രസിന്റെ ശക്തമായ പ്രകടനത്തിന് മറ്റൊരു കാരണം അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎന്റെ പിന്തുണയാണ്.ജൂബിലി ഹില്‍സിലെ വിജയം ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിടുന്ന കോണ്‍ഗ്രസിന് ആശ്വാസം നല്‍കും. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബീഹാറില്‍ 19 സീറ്റുകള്‍ നേടിയ പാര്‍ട്ടി ഇപ്പോള്‍ കുറഞ്ഞ സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.