ചൊവ്വയിലെ ഭീമൻ അഗ്നിപർവ്വതമായ ഒളിമ്പസ് മോൺസിന്റെ അതിശയിപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് യൂറോപ്യൻ ബഹിരാകാശ ഏജൻസി. 27 കിലോമീറ്റർ ഉയരവും 600 കിലോമീറ്ററിലധികം വീതിയുള്ളതുമാണ് ഈ ഭീമൻ അഗ്നിപർവതം. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമെന്ന വിശേഷണവും ഈ ഭീമന് സ്വന്തമാണ്.ഒളിമ്പസ് മോൺസിൽ നിന്ന് ഒ‍ഴുകിയ തണുത്തുറഞ്ഞ ലാവാ നദിയും പങ്കുവെച്ച ദൃശ്യങ്ങളിൽ വ്യക്തമാണ്. 1971-ൽ നാസയുടെ മാരിനർ 9 ബഹിരാകാശ പേടകമാണ് ഒളിമ്പസ് മോൺസിനെ കണ്ടെത്തിയത്. ആദ്യം ഇതിനെ ഒരു പർവതമായിട്ടാണ് കരുതിയിരുന്നത് പിന്നീട് നടത്തിയ പഠനത്തിലാണ് അഗ്നിപർവതമാണെന്ന് തിരിച്ചറിഞ്ഞത്.Also Read: നിങ്ങളുടെ പഴയ ഫോൺ നമ്പര്‍ മറ്റൊരാള്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെങ്കിലോ ? സുരക്ഷ ഉറപ്പാക്കാന്‍ എന്തൊക്കെ ചെയ്യണം?ഏകദേശം 3.5 ബില്യൺ വർഷങ്ങൾക്ക് മുമ്പാണ് ഒളിമ്പസ് മോൺസ് രൂപപ്പെട്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ നിഷ്ക്രിയമാണ് ഈ അഗ്നിപർവതം. മാർസ് എക്സ്പ്രസ് ഓർബിറ്ററാണ് ഇപ്പോൾ പർവതത്തിന്റെ പുത്തൻ ചിത്രങ്ങൾ എടുത്തിട്ടുള്ളത്. അഗ്നിപർവ്വതത്തിന്റെ തെക്കുകിഴക്കൻ വശത്തിന്റെ ചിത്രങ്ങളാണ് പകർത്തിയിട്ടു‍ള്ളത്. ചിത്രങ്ങളിൽ നൂറുകണക്കിന് ലാവാ പ്രവാഹങ്ങൾ ഒ‍ഴുകിയ പാതയും കുത്തനെയുള്ള പാറക്കെട്ടുകളും ദൃശ്യമാണ്.കാണാം ചിത്രങ്ങള്‍ View this post on Instagram A post shared by ESA – European Space Agency (@europeanspaceagency)The post തണുത്തുറഞ്ഞ ലാവ നദികൾ; ചൊവ്വയിലെ ഭീമൻ അഗ്നിപർവ്വതത്തിന്റെ ചിത്രം പങ്കുവെച്ച് ബഹിരാകാശ ഏജൻസി appeared first on Kairali News | Kairali News Live.