വർക്കലയിൽ ഓടുന്ന ട്രെയിനിൽ പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തില്‍ പെണ്‍കുട്ടികളിലൊരാളെ രക്ഷപ്പെടുത്തിയ ചുവപ്പു ഷര്‍ട്ടുകാരനെ കണ്ടെത്തി. ചുവന്ന ഷർട്ട് ധാരി ബീഹാർ സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് കണ്ടെത്തി. കൊച്ചു വേളിയിൽ വെച്ചാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. ശങ്കർ ബുശ്വാൻ എന്നാണ് ഇയാളുടെ പേര്. കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്.അതേസമയം, ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട സംഭവം പൊലീസ് ഇന്ന് പുനഃരാവിഷ്കരിച്ചു. അതേ ട്രെയിനില്‍ പ്രതി സുരേഷ് കുമാറിനെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. നിര്‍ത്തിയിട്ട ട്രെയിനില്‍ വെച്ചായിരുന്നു പുനഃരാവിഷ്കരണം നടത്തിയത്.ALSO READ: ‘ആർഎസ്എസ് പ്രാദേശിക നേതാക്കൾ വ്യക്തിഹത്യ നടത്തി, പുറത്തിറങ്ങാൻ കഴിയാത്ത വിധം അപവാദം പറഞ്ഞു’: ആത്മഹത്യയ്ക്ക് ശ്രമിച്ച മഹിളാ മോർച്ച പ്രവര്‍ത്തക ശാലിനി സനിൽനേരത്തെ ശ്രീക്കുട്ടിക്കൊപ്പം യാത്ര ചെയ്ത അര്‍ച്ചന പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. പുകവലി ചോദ്യം ചെയ്തതാണ് പെണ്‍കുട്ടികളെ ആക്രമിക്കാൻ കാരണമായതെന്ന് പ്രതി സുരേഷ് പറഞ്ഞിരുന്നു. തെ‍ളിവെടുപ്പിനിടെ പ്രതി പൊട്ടിക്കരഞ്ഞു. ALSO READ: ‘സീറ്റ് നിഷേധത്തിനെതിരെ ശബ്ദിച്ചാൽ ബിജെപിയിൽ നിന്ന് ജീവന് ഭീഷണി’: മന്ത്രി വി ശിവൻകുട്ടിThe post ഒടുവില് ചുവന്ന ഷര്ട്ടുകാരനെ കണ്ടെത്തി: വർക്കലയിൽ ഓടുന്ന ട്രെയിനില് പെണ്കുട്ടിയെ ആക്രമിച്ച പ്രതിയെ കീഴ്പ്പെടുത്തിയത് ബീഹാര് സ്വദേശി appeared first on Kairali News | Kairali News Live.