രമേശ് സിപ്പിയുടെ സംവിധാനത്തിൽ അമിതാഭ് ബച്ചൻ, ധർമ്മേന്ദ്ര, സഞ്ജീവ് കുമാർ, അംജദ് ഖാൻ, ജയ ബച്ചൻ, ഹേമ മാലിനി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഷോലെ. 1975 ആഗസ്റ്റ് അഞ്ചിനാണ് ചിത്രം പുറത്തിറങ്ങിയത്. ഇപ്പോഴിതാ പുറത്തിറങ്ങി 50 വർഷത്തിനിപ്പുറം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ് ചിത്രം.‘ഷോലെ – ദി ഫൈനൽ കട്ട്’ എന്ന പേരിൽ പൂർണ്ണമായും പുനഃസ്ഥാപിച്ച 4K പതിപ്പിൽ ഇന്ത്യൻ സിനിമകളിലേക്ക് തിരിച്ചെത്തും. 2025 ഡിസംബർ 12 ന് ചിത്രം രാജ്യവ്യാപകമായി റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. ചിത്രത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ചാണ് റിലീസ്, 1,500 തിയേറ്ററുകളിൽ പ്രദർശിപ്പിക്കും.ALSO READ: രുദ്രനായി മഹേഷ് ബാബു; രാജമൗലി വാരണാസിയിൽ ഒളിപ്പിച്ചിരിക്കുന്ന സര്‍പ്രൈസ് എലമെന്റുകൾചിത്രത്തിന്റെ കട്ട് ചെയ്യാത്ത പതിപ്പ് പ്രേക്ഷകർക്ക് അനുഭവിക്കാൻ അവസരം നൽകുന്നതിനാൽ ഈ റീ റിലീസ് അൽപ്പം സ്പെഷ്യൽ ആണ്. സലിം ഖാനും ജാവേദ് അക്തറും അടങ്ങുന്ന ജോഡിയായ സലിം ജാവേദ് ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമയാണിത്. റിലീസ് ചെയ്തപ്പോള്‍ തന്നെ ചിത്രം നിരവധി ബോക്സ് ഓഫിസ് റെക്കോഡുകള്‍ തകര്‍ത്തിരുന്നു. ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസങ്ങളിൽ മോശം അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും ബോക്സ് ഓഫീസിൽ ബമ്പർ ഹിറ്റായി മാറുകയും ചെയ്തു. 1975 ഓഗസ്റ്റ് 15 ന് പുറത്തിറങ്ങിയ ചിത്രം അടിയന്തരാവസ്ഥ ആരംഭിച്ച് അമ്പത് ദിവസങ്ങൾ പിന്നിട്ടപ്പോ‍ഴാണ് റിലീസിനെത്തിയത്.The post ഇന്ത്യൻ സിനിമയിലെ നാഴികക്കല്ല് വീണ്ടും ബിഗ് സ്ക്രീനിലേക്ക്; ‘ഷോലെ’ എത്തുന്നത് 4K മികവോടെ appeared first on Kairali News | Kairali News Live.