ആനന്ദിൻ്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ശിവസേന സംസ്ഥാന സെക്രട്ടറി പെരിങ്ങമ്മല അജി. ബിജെപി ആനന്ദിന് സ്ഥാനാർത്ഥിത്വം നിഷേധിച്ചു. ആനന്ദ് ശിവസേനയെ സമീപിച്ച് മെമ്പർഷിപ്പ് എടുത്തു. മത്സരിക്കാൻ തയ്യാറെടുപ്പുകൾ നടത്തി. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ നിശ്ചയിച്ചിരുന്നതാണെന്ന് അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.ആത്മവിശ്വാസത്തോടെയായിരുന്നു ആനന്ദ് ശിവസേനയെ സമീപിച്ചത്. ഇതിനുശേഷം മരണത്തിലേക്ക് പോയതിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആനന്ദ് ബിജെപിയുടെയും ആർഎസ്എസിൻ്റെയും സജീവ പ്രവർത്തകനാണ്. ആനന്ദ് ബി ജെ പി പ്രവര്‍ത്തകൻ അല്ലെന്നു‍ള്ള എസ് സുരേഷിൻ്റെ വാദം പെരിങ്ങമ്മല അജി തള്ളി. കൈരളി ന്യൂസിനോടാണ് അദ്ദേഹം പ്രതികരിച്ചത്. ALSO READ: ‘ആർഎസ്എസ് പ്രാദേശിക നേതാക്കൾ വ്യക്തിഹത്യ നടത്തി, പുറത്തിറങ്ങാൻ കഴിയാത്ത വിധം അപവാദം പറഞ്ഞു’: ആത്മഹത്യയ്ക്ക് ശ്രമിച്ച മഹിളാ മോർച്ച പ്രവര്‍ത്തക ശാലിനി സനിൽക‍ഴിഞ്ഞ ദിവസമാണ് ആനന്ദ് കെ തമ്പി ആത്മഹത്യ ചെയ്തത്. സീറ്റ് നിഷേധിച്ചതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തത്. താൻ 16-ാം വയസ്സുമുതല്‍ സജീവ പ്രവര്‍ത്തകനാണെന്ന് സുഹൃത്തിനയച്ച ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നു.The post ‘ബിജെപിയുടെയും ആർഎസ്എസിൻ്റെയും സജീവ പ്രവർത്തകൻ, ആനന്ദിൻ്റെ മരണത്തിൽ ദുരൂഹത’: ശിവസേന സംസ്ഥാന സെക്രട്ടറി പെരിങ്ങമ്മല അജി appeared first on Kairali News | Kairali News Live.