ഒസിഐ രജിസ്ട്രേഷൻ കേന്ദ്ര വിഞ്ജാപനം: പുനഃപരിശോധിക്കണമെന്ന ജോണ്‍ ബ്രിട്ടാസ് എം പിയുടെ കത്തിന് മറുപടി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി

Wait 5 sec.

ഓവർസീസ് പൗരന്മാരുടെ OCI രജിസ്ട്രേഷൻ റദ്ദാക്കാനുള്ള കേന്ദ്ര വിജ്ഞാപനമിറക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി നൽകിയ കത്തിന് മറുപടി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി. ഏ‍ഴ് വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റപത്രം സമർപ്പിച്ചാൽ OCI രജിസ്ട്രേഷൻ റദ്ദാക്കാനുള്ള കേന്ദ്ര വിജ്ഞാപനം പുനഃപരിശോധിക്കണമെന്നാണ് ജോണ്‍ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടത്.കുറ്റപത്രത്തിൻ്റെ മാത്രം അടിസ്ഥാനത്തിൽ OCI രജിസ്ട്രേഷൻ റദ്ദാക്കുന്നതിൽ വലിയ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജോൺ ബ്രിട്ടാസ് എംപി അമിത് ഷായ്ക്ക് കത്ത് നൽകിയത്. വിഷയത്തിൽ നിയമപരവും ഭരണഘടനാപരവുമായ ആശങ്കകൾ ജോൺ ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കത്ത് ലഭിച്ചു എന്ന് മാത്രമാണ് ആഭ്യന്തര മന്ത്രാലയം മറുപടി നൽകിയത്.ALSO READ: ‘ബിജെപിയുടെ ജീർണ്ണിച്ച നേതൃത്വത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും’: മന്ത്രി വി ശിവൻകുട്ടിപ്രശ്നത്തിൻ്റെ ഉൾവശങ്ങളിലേക്ക് കടക്കാൻ തയ്യാറാകാതെയാണ് മറുപടിയെന്ന് ജോൺ ബ്രിട്ടാസ് എം പി വിമർശിച്ചു. ആദ്യമായാണ് മലയാളത്തിൽ കൂടി ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകിയത്.The post ഒസിഐ രജിസ്ട്രേഷൻ കേന്ദ്ര വിഞ്ജാപനം: പുനഃപരിശോധിക്കണമെന്ന ജോണ്‍ ബ്രിട്ടാസ് എം പിയുടെ കത്തിന് മറുപടി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി appeared first on Kairali News | Kairali News Live.