ദില്ലിയിൽ വായു മലിനീകരണം രൂക്ഷമാകുന്നു. തുടർച്ചയായ മൂന്നാം ദിവസവും ശ്വാസംമുട്ടി ദില്ലിയിലെ ജനങ്ങൾ. വായു ഗുണനിലവാര സൂചിക അപകടകരമായി തുടരുകയാണ്. ഇന്ന് രാവിലെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച്, മൊത്തം വായു ഗുണനിലവാര സൂചിക (എക്യുഐ) 385 ആയി രേഖപ്പെടുത്തി.സിപിസിബി മാനദണ്ഡങ്ങൾ അനുസരിച്ച്, 0 നും 50 നും ഇടയിലുള്ള എക്യുഐ “നല്ലത്” എന്നും, 51 മുതൽ 100 വരെ “തൃപ്തികരം” എന്നും , 101 മുതൽ 200 വരെ “മിതമായത്” എന്നും, 201 മുതൽ 300 വരെ “മോശം”എന്നും , 301 മുതൽ 400 വരെ “വളരെ മോശം” എന്നും , 401 മുതൽ 500 വരെ “ഗുരുതരം” എന്നുമാണ് വിലയിരുത്തുന്നത്.Also read: ഒസിഐ രജിസ്ട്രേഷൻ കേന്ദ്ര വിഞ്ജാപനം: പുനഃപരിശോധിക്കണമെന്ന ജോണ്‍ ബ്രിട്ടാസ് എം പിയുടെ കത്തിന് മറുപടി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രിശൈത്യകാലം അടുക്കുന്നതോടെ ദില്ലിയിൽ വായു മലിനീകരണം കൂടുതൽ വഷളാകും എന്നാണ് വിലയിരുത്തൽ. ദില്ലിയിലേക്ക് കടക്കുന്ന വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും അതിർത്തികളിൽ പരിശോധ കാര്യക്ഷമ അല്ലെന്ന് എഎപി ആരോപിച്ചു. മലിനീകരണം രൂക്ഷമായ നഗരങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിലാണ് രാജ്യ തലസ്ഥാനം. നിർത്തിവെച്ച ക്ലൗഡ് സീഡിങ് എപ്പോൾ പുനരാരംഭിക്കും എന്നതിലും ദില്ലി സർക്കാർ വ്യക്തത വരുത്തിയിട്ടില്ല.english summary : Delhi air quality, AQI today, Delhi pollution, ഡൽഹി വായു മലിനീകരണംThe post ദില്ലി ശ്വാസം മുട്ടുന്നു: വായുനില ‘വളരെ മോശം’ വിഭാഗത്തിൽ; എക്യുഐ 385 appeared first on Kairali News | Kairali News Live.