ഹെൽമെറ്റ് ഇരുചക്ര വാഹന ഉപയോഗിക്കുന്നവർ നിർബന്ധമായും ധരിക്കണം. അപകടത്തിൽ ജീവൻ രക്ഷിക്കുന്ന ഹെൽമെറ്റിന് പക്ഷെ പലർക്കും സംശയമാണ്. മുടി കൊഴിയുന്നതിന്റെ പ്രധാന കാരണക്കാരനാണെന്ന പ‍ഴിയും ഈ ജീവൻരക്ഷാ ഉപകരണം കേൾക്കുന്നുണ്ട്. എന്നാൽ ഹെൽമെറ്റ് ധരിക്കുമ്പോൾ മുടിയെ സംരക്ഷിക്കാനായി എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്ന് പരിശോധിച്ചാലോ.ഹെൽമറ്റ് ധരിക്കുമ്പോൾ മുടി കൊ‍ഴിയുന്നതിന്റെ പ്രധാന കാരണം തല വിയർക്കുന്നതാണ് വിയർപ്പ് ഇറങ്ങുന്നത് മുടിയെ ദുർബലപ്പെടുത്തും. മാത്രമല്ല അ‍ഴുക്കും താരനും മുടിയുടെ ഇടയിൽ ഉണ്ടാകാനും ഇത് കാരണമാകും ഇത് മുടി പെട്ടന്ന് പൊട്ടിപോകാനും കാരണമാകുന്നു.Also Read: മൈഗ്രേൻ അലട്ടുണ്ടോ? കാരണങ്ങൾ അറിയാം, രോഗാവസ്ഥയെ തടയാംകൂടാതെ തലയുടെ കൃത്യമായ വലുപ്പമുള്ള ഹൽമെറ്റ് ധരിക്കാനും ശ്രദ്ധിക്കണം. തലയിൽ ഇറുകി ഇരിക്കുന്ന ഹെൽമെറ്റ് ആണെങ്കിൽ ഊരുമ്പോൾ മുടു പൊട്ടാനുള്ള സാധ്യത കൂടുതലാണ്.ഇത് കൂടാതെ ഹെൽമെറ്റ് ധരിക്കുന്നവർ മുടിയെ സംരക്ഷിക്കാനായി ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങൾ കൂടി നോക്കാം. ഹെൽമെറ്റ് ഉപയോഗിക്കുമ്പോൾ തലയിൽ വിയർപ്പ് തങ്ങും എന്നതിനാൽ ദിവസവും മുടി കഴുകി വൃത്തിയാക്കുക. മുടി നനഞ്ഞിരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കാതിരിക്കുക. കോട്ടൺ തുണികൊണ്ട് മുടി കെട്ടിയിനു ശേഷം ഹെൽമെറ്റ് വെയ്ക്കുന്നതും നല്ലതായിരിക്കും. ഇതു പോലെ തന്നെ പ്രധാനമാണ് ഹെൽമെറ്റ് വൃത്തിയായി സൂക്ഷിക്കന്നതും.The post മുടി കൊഴിച്ചിലും ഹെൽമെറ്റ് ഉപയോഗവും തമ്മിലെ ബന്ധമെന്ത്? appeared first on Kairali News | Kairali News Live.