‘ബിഹാറില്‍ ബിജെപി കൃത്രിമങ്ങള്‍ നടത്തി, വന്‍തോതില്‍ പണമൊഴുക്കി’: സിപിഐഎം പോളിറ്റ് ബ്യൂറോ

Wait 5 sec.

ബിഹാറില്‍ ബിജെപി കൃത്രിമങ്ങള്‍ നടത്തിയെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. സംസ്ഥാനത്ത് വന്‍തോതില്‍ പണമൊഴുക്കി. സംസ്ഥാനത്തിന് പുറത്തുനിന്ന് കേഡര്‍മാരെ വിന്യസിച്ചു. ബിജെപിക്ക് നേട്ടമുണ്ടാക്കിയത് പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ധ്രുവീകരണ പരാമര്‍ശങ്ങളാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോയിലെ പ്രസ്താവനയില്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പക്ഷപാത നിലപാടാണ് എസ് ഐ ആറിൻ്റെ പെട്ടെന്നുള്ള തുടക്കത്തിന് കാരണം. പാര്‍ട്ടി ഇക്കാര്യം പരിശോധിക്കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.ജനങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്ന് ദില്ലി സ്ഫോടനം ഉദ്ധരിച്ചു കൊണ്ട് പറഞ്ഞു. ഭീകര ശൃംഖലകളെ ഉടന്‍ കണ്ടെത്തണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.ALSO READ: ഒസിഐ രജിസ്ട്രേഷൻ കേന്ദ്ര വിഞ്ജാപനം: പുനഃപരിശോധിക്കണമെന്ന ജോണ്‍ ബ്രിട്ടാസ് എം പിയുടെ കത്തിന് മറുപടി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രികേരളം അതിദാരിദ്ര്യ മുക്തമായതില്‍ സംസ്ഥാനത്തിന് അഭിനന്ദനം. കേരള സര്‍ക്കാരിൻ്റെ വികസന മാതൃകയാണ് പദ്ധതി. സാമ്പത്തികമായി കേന്ദ്രം വരിഞ്ഞ് മുറുക്കിയപ്പോഴും കേരളം ക്ഷേമ പ്രവര്‍ത്തനത്തിന് പ്രധാന്യം നല്‍കിയെന്ന് പോളിറ്റ് ബ്യൂറോയില്‍ പറഞ്ഞു.The post ‘ബിഹാറില്‍ ബിജെപി കൃത്രിമങ്ങള്‍ നടത്തി, വന്‍തോതില്‍ പണമൊഴുക്കി’: സിപിഐഎം പോളിറ്റ് ബ്യൂറോ appeared first on Kairali News | Kairali News Live.