കോഴിക്കോട് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയില്‍ തട്ടിപ്പ്; പൊലീസ് കേസെടുത്തു

Wait 5 sec.

കോഴിക്കോട് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയില്‍ തട്ടിപ്പ്. സ്ഥാപനത്തില്‍ ഓഡിറ്റ് നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്ത് വന്നത്. സഹകരണ വകുപ്പിന്റെ പരാതിയില്‍ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന പാദം നടക്കാവ് കോ ഓപറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയില്‍ സഹകരണ വകുപ്പിലെ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സ്ഥാപനത്തിലെ അക്കൗണ്ടന്റ് ദിവ്യയും സെക്രട്ടറി രെജുവുമാണ് ഒന്നും രണ്ടും പ്രതികള്‍. സൊസൈറ്റിയുടെ ലോക്കറിലുള്ള സ്വര്‍ണാഭരണം സൂക്ഷിച്ച പാക്കറ്റുകള്‍ എണ്ണി നോക്കിയപ്പോഴാണ് ക്രമക്കേട് പുറത്തുവന്നത്. Read Also: ഗ്രൂപ്പ് യോഗം വിളിച്ച ഷാഫിക്കെതിരെ പാലക്കാട് ഡി സി സി; സ്ഥാനാര്‍ഥിയാകാന്‍ ചരടുവലിക്കുന്നതിലും അമര്‍ഷംപ്രാഥമിക പരിശോധനയില്‍ 30 സ്വര്‍ണ പാക്കറ്റുകള്‍ കുറവുള്ളതായി കണ്ടെത്തി. തുടര്‍ന്ന്, വിശദ പരിശോധന നടത്തിയപ്പോള്‍ 48 പാക്കറ്റുകള്‍ കുറവ് ഉള്ളതായും ലിസ്റ്റില്‍ ഇല്ലാത്ത ഏഴ് പാക്കറ്റുകള്‍ അധികമായും കണ്ടെത്തി. സ്ഥാപനത്തിലെ അക്കൗണ്ടന്റായ ദിവ്യ, വിവിധ വ്യക്തികളുടെ പേരില്‍ വ്യാജമായി സ്വര്‍ണപ്പണയ വായ്പയിലൂടെ ഫണ്ട് തട്ടിയെടുത്തതായി ഓഡിറ്റ് ടീം കണ്ടെത്തി. സൊസൈറ്റിയുടെ സെക്രട്ടറി രെജുവിന്റെ സഹായമില്ലാതെ സ്‌ട്രോങ്ങ് റൂം തുറക്കാന്‍ ആവില്ല. സെക്രട്ടറിയുടെ സഹായത്തോടെയാണ് പണം അപഹരിച്ചത് എന്നാണ് കണ്ടെത്തല്‍. സ്വര്‍ണ പാക്കറ്റുകള്‍ പൊട്ടിച്ച് മറ്റു പാക്കറ്റുകളിലാക്കി ഉദ്യോഗസ്ഥരെ കബളിപ്പിക്കാന്‍ ശ്രമം നടന്നു. സംഭവത്തില്‍ നടക്കാവ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.The post കോഴിക്കോട് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയില്‍ തട്ടിപ്പ്; പൊലീസ് കേസെടുത്തു appeared first on Kairali News | Kairali News Live.