ഇന്ത്യന്‍ സമൂഹത്തില്‍ ജാതി പ്രവര്‍ത്തിക്കുന്നത് എങ്ങനെ? ജാതിയെ രാഷ്ട്രീയമായും നിയമപരമായും എങ്ങനെ നിര്‍വചിക്കാം? ഇന്ത്യന്‍ ഒളിഗാര്‍ക്കി എങ്ങനെയാണ് സ്വജനപക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നത്. അത് എങ്ങനെയാണ് ജാതി വ്യവസ്ഥയാകുന്നത്? മെറിറ്റ് എങ്ങനെ ജാതിയുടെ പുതിയ പ്രയോഗമാകുന്നു? സുപ്രീം കോടതിയുടെ നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടറും ബംഗളൂരു, നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടറുമായ പ്രൊഫ.ഡോ.മോഹന്‍ ഗോപാല്‍ ദിനു വെയിലുമായി സംസാരിക്കുന്നു.