പാലാരിവട്ടത്ത് ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു; ആളപായമില്ല

Wait 5 sec.

കൊച്ചി |  പാലാരിവട്ടത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. ആളപായമില്ല. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടുരണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. വാഹനത്തില്‍ നിന്നും പുക ഉയര്‍ന്നപ്പോള്‍ തന്നെ ഡ്രൈവര്‍ ഇറങ്ങിയത് കൊണ്ട് വന്‍ അപകടം ഒഴിവാകുകയായിരുന്നു. മഹീന്ദ്ര എക്സ് യു വി 500 കാറിനാണ് തീപിടിച്ചത്.