ചെറുതുരുത്തി മുള്ളൂർക്കരയിൽ കെഎസ്യു അക്രമത്തിൽ എസ്എഫ്ഐ നേതാക്കൾക്ക് പരിക്ക്. എസ്എഫ്ഐ ചെറുതുരുത്തി ഏരിയ സെക്രട്ടറിയേറ്റ് അംഗം ആദിത്യൻ, കിള്ളിമംഗലം ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിറ്റ് പ്രസിഡൻറ് എൽദോസ് എന്നിവർക്ക് നേരെയായിരുന്നു കെ എസ് യു ആക്രമണം. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.ALSO READ: കൊല്ലം കടയ്ക്കലിൽ കോൺഗ്രസ് അതിക്രമം; സിപിഐ എം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റുകെഎസ്യു ജില്ലാ വൈസ് പ്രസിഡണ്ട് ഗണേഷ് ആറ്റൂർ, അൽ അമീൻ, അസ്ലം, സാരംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള കെഎസ്യു പ്രവർത്തകരാണ് കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന എസ്എഫ്ഐ നേതാക്കളെ പിന്തുടർന്നെത്തി അക്രമിച്ചത്. മുള്ളൂർക്കര ഗേറ്റിനു സമീപത്തു വച്ചായിരുന്നു ആക്രമണം.. പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകരെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ALSO READ: പട്ടാമ്പിയിലെ കെ എസ് യു, എം എസ് എഫ് അക്രമം ആസൂത്രിതം; ഗൂഢാലോചന നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്English summary : SFI leaders injured in KSU violence in Cheruthuruthy, MulloorkkaraThe post ചെറുതുരുത്തിയിൽ കെഎസ്യു ആക്രമണം; എസ്എഫ്ഐ നേതാക്കൾക്ക് പരുക്ക് appeared first on Kairali News | Kairali News Live.