റോബ്‌ലോക്സ് നിരോധിക്കണമെന്ന് ആവശ്യം

Wait 5 sec.

 മനാമ: ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ ‘റോബ്‌ലോക്‌സ്’ രാജ്യത്ത് നിരോധിക്കണമെന്ന നിർദേശവുമായി പാർലമെന്റ് അംഗം ഹമദ് അൽ ദോയ്. കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയായേക്കാവുന്ന ഈ ഗെയിമിംഗ് പ്ലാറ്റ് ഫോം ഖത്തറും ഒമാനും അടുത്തിടെ നിരോധിച്ചിരുന്നു.റോബ്‌ലോക്‌സുമായി ബന്ധപ്പെട്ട് പരാതികൾ ഉയരുന്നുണ്ടെന്ന് അൽ ദോയ് ചൂണ്ടിക്കാട്ടി. വിഷയത്തിൽ ബന്ധപ്പെട്ട അധികാരികളുമായി സംസാരിച്ചെന്നും ഉടൻ നടപടി ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.ഉൾക്കൊള്ളാൻ കഴി‍യാത്ത് ഉള്ളടക്കത്തെയും ഓൺലൈൻ ചൂഷണത്തെയും കുറിച്ചുള്ള മാതാപിതാക്കളുടെ പരാതികളെ തുടർന്ന് യുഎഇ 2018-ൽ ഈ ഗെയിം നിരോധിച്ചിരുന്നു. ജോർദാനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 8 മുതൽ 18 വയസ്സുവരെയുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള പ്ലാറ്റ്‌ഫോമാണ് ‘റോബ്‌ലോക്‌സ്’.The post റോബ്‌ലോക്സ് നിരോധിക്കണമെന്ന് ആവശ്യം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.