വരുന്നൂ ..സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ; സെപ്റ്റംബർ ഒന്ന് മുതൽ പ്രവർത്തന സജ്ജമാകും

Wait 5 sec.

കേരളത്തിലെ പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം ( താലൂക്, താലൂക് ഹെഡ് ക്വാർട്ടേഴ്‌സ്, ജില്ലാ , ജനറൽ ആശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കൽ കോളേജുകൾ ) മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ വരുന്നൂ. സെപ്റ്റംബർ ഒന്ന് മുതൽ പ്രത്യേക ഒപികൾ പ്രവർത്തനസജ്ജമാകും.സംസ്ഥാനത്തെ മിക്കവാറും എല്ലാ പ്രധാന ആശുപത്രികളിലും ഏപ്രിൽ മാസം മുതൽ ഓൺലൈൻ ഒപി രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു. ആശുപത്രിയിൽ എത്തിയതിന് ശേഷം ക്യൂ നിൽക്കാതെ അപ്പോയ്ന്‍റ്മെന്‍റ് എടുക്കുന്നതിന് ക്യൂആർ കോഡ് സ്കാൻ ചെയ്തു കൊണ്ടുള്ള സൗകര്യവും നടപ്പിലാക്കി തുടങ്ങി. ALSO READ: ‘റോഡിന്റെ ഉപരിതലം പൊളിച്ചു മാറ്റി പുതിയത് നിര്‍മിക്കും’: റോഡ് നിർമ്മാണത്തിന് റീക്ലെയ്മ്ഡ് അസാള്‍ട്ട് പേവ്മെന്റ് സാങ്കേതികവിദ്യ പരീക്ഷിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്ഇ ഹെൽത്തിലൂടെയുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ സേവനം ഉപയോഗിക്കാൻ കഴിയാത്തവരിൽ കൂടുതൽ മുതിർന്ന പൗരന്മാരാണ്. അത് കൊണ്ട് കൂടിയാണ് അവർക്കായി പ്രത്യേക ഒപി കൗണ്ടർ എല്ലാ പ്രധാന ആശുപത്രികളിലും സജ്ജമാക്കുന്നത് എന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.The post വരുന്നൂ ..സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ; സെപ്റ്റംബർ ഒന്ന് മുതൽ പ്രവർത്തന സജ്ജമാകും appeared first on Kairali News | Kairali News Live.