ഹോങ്കോംഗ് സ്റ്റേഡിയത്തിൽ ഇന്ന് നടന്ന ആവേശമേറിയ സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ, അൽ ഇത്തിഹാദിനെ 2-1 ന് പരാജയപ്പെടുത്തി അൽ നസർ 2025 ലെ ഫൈനൽ മത്സരത്തിലേക്ക് പ്രവേശിച്ചു. ഇത്തിഹാദിന് വേണ്ടി സ്റ്റീവൻ ബെർഗ്വിജൻ സ്കോർ ചെയ്തപ്പോൾ, സാഡിയോ മാനെയും ജോവോ ഫെലിക്സും വിജയിക്ക് വേണ്ടി സ്കോർ ഷീറ്റിൽ ഇടംപിടിച്ചു.മത്സരത്തിന്റെ തുടക്കത്തിൽ പത്താം മിനുറ്റിൽ സാദിയോ മാനെ നേടിയ ഗോളിൽ അൽ നസർ മുന്നിലെത്തിയെങ്കിലും സ്റ്റീവൻ ബെർഗ്‌വിജിൻ അൽ ഇത്തിഹാദിന് സമനില നേടിക്കൊടുത്തു. ALSO READ: ഏഷ്യ കപ്പ് ; സഞ്ജു ഇന്ത്യൻ ടീമിൽ, സൂര്യകുമാർ നായകൻമാനെ പിന്നീട് 25ആം മിനുറ്റിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയെങ്കിലും അൽ നസർ മികച്ച പ്രകടനം തുടർന്നു. ഒരു കളിക്കാരനെ പോലും നഷ്ടമായെങ്കിലും ഇടവേളയ്ക്ക് ശേഷം കൂടുതൽ കാര്യക്ഷമമായ ടീം അൽ നാസർ ആയിരുന്നു. 2019 ലും 2020 ലും രണ്ടുതവണ സൗദി സൂപ്പർ കപ്പ് നേടുകയും 2014, 2015, 2024 വർഷങ്ങളിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്ത അൽ നസർ ഫൈനലിൽ കളിക്കുന്നത് ആറാമത്തെ തവണയായിരിക്കും. ഇനി നാളെ നടക്കുന്ന അൽ അഹ്ലിയും അൽ ക്വദിസിയയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ഫൈനലിൽ അൽ നസർ നേരിടുക.The post സൗദി സൂപ്പർ കപ്പ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നസർ ഫൈനലിൽ appeared first on Kairali News | Kairali News Live.