സ്ത്രീയല്ല, മറിച്ച് 2026ൽ ഗർഭിണിയാവുക റോബോട്ട്; മനുഷ്യരാശി സാക്ഷ്യം വഹിക്കാൻ പോകുന്നത് വലിയ കണ്ടുപിടുത്തത്തെ

Wait 5 sec.

പത്ത് മാസം ചുമന്ന്, നൊന്തുപെറ്റ കഥ പറയുന്ന അമ്മമാരുടെ സ്ഥാനത്ത് റോബോട്ടുകളെ ഒന്ന് ആലോചിച്ചു നോക്കൂ ? അമ്മമാരിൽ നിന്നല്ല, യന്ത്രങ്ങളിൽ നിന്നാണ് കുഞ്ഞുങ്ങൾ ജനിക്കുന്നത് എന്ന് ഓർക്കാൻ കഴിയുന്നില്ലേ ? ഇനി അങ്ങനെ ഒരു ലോകമാണ് വരാൻ പോകുന്നത്.. അത്തരത്തിൽ സാങ്കേതികവിദ്യ ഉടന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ചൈനീസ് ശാസ്ത്രജ്ഞർ.മനുഷ്യ ഗർഭധാരണത്തെ പൂർണ്ണ കാലയളവിലേക്ക് കൊണ്ടുപോകാൻ കഴിവുള്ള ലോകത്തിലെ ആദ്യത്തെ “ഗർഭകാല റോബോട്ട്” ചൈനീസ് ശാസ്ത്രജ്ഞർ നിർമ്മിക്കുകയാണ്. സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ശാസ്ത്രജ്ഞനായ ഡോ. ഷാങ് ക്വിഫെങ്ങിന്റെ നേതൃത്വത്തിലുള്ള ഗ്വാങ്ഷോ ആസ്ഥാനമായുള്ള കൈവ ടെക്നോളജിയാണ് ഈ പദ്ധതി വികസിപ്പിക്കുന്നത്.ALSO READ: ആ റീച്ചാർജ് പ്ലാൻ ജിയോ നൈസായങ്ങ് മുക്കി; ഏറ്റവും കുറഞ്ഞ റീച്ചാർജ് പ്ലാനിന് 50 രൂപ കൂടി!ബീജിംഗിൽ (ഓഗസ്റ്റ് 2025) നടന്ന വേൾഡ് റോബോട്ട് കോൺഫറൻസിൽ സംസാരിച്ച ഡോ. ഷാങ്, ഈ സാങ്കേതികവിദ്യ ഇതിനകം തന്നെ “പക്വമായ ഘട്ടത്തിലാണെന്നും” ഒരു ഹ്യൂമനോയിഡ് റോബോട്ടിന്റെ അടിവയറ്റിലേക്ക് സംയോജിപ്പിക്കാൻ ഇപ്പോൾ തയ്യാറെടുക്കുകയാണെന്നും വെളിപ്പെടുത്തി. അതിനു ശേഷം മനുഷ്യന് അതുമായി ഇടപെട്ട് ഗര്‍ഭധാരണം നടത്താന്‍ സാധിക്കും. ഭ്രൂണത്തിന് ഗര്‍ഭപാത്രത്തില്‍ വളരാനും സാധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സ്ത്രീകളിലെ ഗര്‍ഭപാത്രത്തിന്റെ എല്ലാ പ്രവര്‍ത്തനശേഷിയും ളള്ളതാണത്രേ റോബട്ടിന്റെ കൃത്രിമ ഗര്‍ഭപാത്രം.ഗര്‍ഭസ്ഥ ശിശു കൃത്രിമ അമ്നിയോട്ടിക് ദ്രാവകത്തില്‍ പൊങ്ങിക്കിടക്കും, അതേസമയം പോഷകങ്ങളും ഓക്സിജനും ഒരു ട്യൂബ് വഴിയാണ് വിതരണം ചെയ്യുന്നത്, പൊക്കിൾക്കൊടി പോലെ. അമേരിക്കന്‍ ഗവേഷകര്‍ 2017ല്‍ വളര്‍ച്ചയെത്താത്ത ആട്ടിന്‍കുട്ടികളെ സമാനമായ ജൈവബാഗുകളില്‍ സൂക്ഷിച്ചിട്ടുണ്ട്.‘ഗര്‍ഭധാരണം’ മുതല്‍ ‘പ്രസവം’ വരെയുള്ള കാലം ഭ്രൂണം റോബട്ടിനുള്ളില്‍ തന്നെ ഇരിക്കട്ടെ എന്നാണ് ഡോ. സാങും സഹഗവേഷകരും പറയുന്നത്. സ്ത്രീകളെ സമീപിച്ച് വാടക ഗര്‍ഭപാത്രം സംഘടിപ്പിക്കുന്ന നിലവിലെ രീതിയെക്കാള്‍ ചെലവു കുറവായിരിക്കും റോബട്ട് ഗര്‍ഭധാരണ സംവിധാനത്തിന്. ഏകദേശം 100,000 യുവാന്‍ (11,000 പൗണ്ട്) ആണ് ചെലവു വരാന്‍ സാധ്യത.ലോകമെമ്പാടുമുള്ള വന്ധ്യതയുമായി മല്ലിടുന്ന 15% ദമ്പതികളുടെ ജീവിതത്തെ മാറ്റിമറിക്കാൻ ഈ കണ്ടുപിടുത്തത്തിന് കഴിയുമെന്ന് വക്താക്കൾ വിശ്വസിക്കുന്നു. ഗർഭം ധരിക്കാൻ കഴിയാത്തതോ ഇഷ്ടപ്പെടാത്തതോ ആയ സ്ത്രീകൾക്കുള്ള മെഡിക്കൽ അപകടസാധ്യതകൾ കുറയ്ക്കാനും ഇത് സഹായിച്ചേക്കാം.ഒരു വിഭാഗം പുതിയ കണ്ടുപിടുത്തത്തെ കൈനീട്ടി സ്വീകരിക്കുമ്പോൾ മറ്റൊരു വിഭാഗം എതിർപ്പും കാണിക്കുന്നുണ്ട്. ഗര്‍ഭധാരണം യന്ത്രങ്ങള്‍ക്ക് പുറംപണിക്കരാര്‍ നല്‍കി നേടിയെടുക്കാന്‍ ശ്രമിക്കുന്നത് ഒട്ടും നന്നായിരിക്കില്ലെന്നാണ് അവർ പറയുന്നത്. അതോടെ അമ്മ-മക്കള്‍ ബന്ധം കലര്‍പ്പുള്ളതായി തീരാം എന്നും പറയുന്നു. ഒരു റോബോട്ടിൽ നിന്ന് ജനിക്കുന്ന ഒരു കുഞ്ഞിന് മാതാപിതാക്കളുമായി ആദ്യകാല വൈകാരിക ബന്ധം എങ്ങനെ രൂപപ്പെടും? അണ്ഡങ്ങളും ബീജവും എവിടെ നിന്നാണ് ശേഖരിക്കുന്നത്, ഇത് ഒരു കരിഞ്ചന്തയ്ക്ക് ഇന്ധനമാകുമോ ? യന്ത്രങ്ങളാൽ ഗർഭം ധരിക്കപ്പെടുന്നുവെന്ന് അറിയുന്ന കുട്ടികൾക്ക് എന്ത് മാനസിക പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം? എന്ന് തുടങ്ങുന്നു അവരുടെ സംശയങ്ങളും.2026 ആകുമ്പോഴേക്കും ഉത്തരം സൈദ്ധാന്തികമായിരിക്കില്ല. കൈവ ടെക്നോളജി വിജയിച്ചാൽ, ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ നിന്നല്ല, മറിച്ച് ഒരു റോബോട്ടിന്റെ ഗർഭപാത്രത്തിൽ നിന്ന് ജനിക്കുന്ന ആദ്യത്തെ കുഞ്ഞിന് മനുഷ്യരാശി ഉടൻ സാക്ഷ്യം വഹിക്കും. The post സ്ത്രീയല്ല, മറിച്ച് 2026ൽ ഗർഭിണിയാവുക റോബോട്ട്; മനുഷ്യരാശി സാക്ഷ്യം വഹിക്കാൻ പോകുന്നത് വലിയ കണ്ടുപിടുത്തത്തെ appeared first on Kairali News | Kairali News Live.