ന്യൂഡല്‍ഹി | കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് കൊള്ള ആരോപണത്തില്‍ വിശദീകരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ന് വൈകിട്ട് മൂന്നിന് മീഡിയാ സെന്ററില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് വിശദീകരണം നല്‍കുക.വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമീഷന്‍ ഇന്നലെ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. രാഹുലിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളാതെയായിരുന്നു കുറിപ്പ്.വോട്ടര്‍ പട്ടികയിലെ പിഴവുകള്‍ സംബന്ധിച്ച എല്ലാ നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാല്‍, തെറ്റുകള്‍ വോട്ടെടുപ്പിന് മുമ്പ് ചൂണ്ടിക്കാട്ടണമായിരുന്നുവെന്ന് കമ്മീഷന്‍ പ്രതികരിച്ചു. കരട് വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയിരുന്നുവെന്നും കമ്മീഷന്‍ വ്യക്തമാക്കി.