കേരള ദൃശ്യമാധ്യമ ചരിത്രത്തിലെ നാ‍‍ഴികക്കല്ലായ കൈരളി ടി വിക്ക് ഇന്ന് 26ാം പിറന്നാള്‍. ക‍ഴിഞ്ഞ 25 വര്‍ഷത്തെ കേരള രാഷ്രീയ, സാമൂഹിക ചരിത്രത്തെ പുരോഗമന പാതയിലേയ്ക്ക് നയിക്കുന്നതില്‍ കൈരളി വഹിച്ചത് അതുല്ല്യമായ പങ്കാണ്.2000 ഓഗസ്റ്റ് 17 കേരള മാധ്യമ ചരിത്രത്തിലെ നിര്‍ണായക ദിനം. കോര്‍പ്പറേറ്റുകള്‍ മാധ്യമങ്ങളെ വി‍ഴുങ്ങിക്കൊണ്ടിരുന്ന കാലത്ത് ജനങ്ങളുടെ ഓഹരിപങ്കാളിത്തത്തോടെ ലോകത്തെ ആദ്യത്തെ ചാനല്‍.കേരളത്തിന്‍റെ രാഷ്രീയ കാറ്റിന്‍റെ ദിശമാറ്റിയത് കൈരളിയുടെ വെളിപ്പെടുത്തലുകളാണ്.Also read: ആഗോള അയ്യപ്പ സംഗമം: മുഖ്യമന്ത്രി രക്ഷാധികാരിയായി 1001 അംഗ സംഘാടക സമിതികൈരളിക്ക് പിന്നാലെ കൈരളിന്യൂസ്, വി , കൈരളി അറേബ്യ, കൈരളീ ന്യൂസ് ഓണ്‍ലൈന്‍ അങ്ങനെ വസ്തുതകൾ തുറന്നുകാട്ടുന്ന ഒരുപാട് പ്ലാറ്റുഫോമുകൾ. വേറിട്ട വാര്‍ത്തകളും പരിപാടികളുമായി 5 മാധ്യമ സംരംഭങ്ങള്‍ മലയാളിയുടെ ടി വി സ്ക്രീനിലും മൊബൈല്‍ സ്ക്രീനിലുമെത്തി.മുഖ്യധാരാ മാധ്യമങ്ങളെ വര്‍ഗ്ഗീയ രാഷ്രീയം കൂട്ടത്തോടെ വി‍ഴുങ്ങുന്ന കാലത്ത് യഥാര്‍ത്ഥ വാര്‍ത്തയെന്തെന്ന് കൈരളി ലോകത്തോടെ അറിയിച്ചുകൊണ്ടിരിക്കുന്നത്. വാര്‍ത്താ തമസ്കരണത്തിന്‍റെ കാലത്ത് ചോദ്യങ്ങള്‍ ഉയരുന്നത് കൈരളിയില്‍ നിന്ന് മാത്രം. ആ ചോദ്യങ്ങള്‍ ഇനിയും ഏറെ ഉറക്കെ ഉയര്‍ന്നുകൊണ്ടിരിക്കും.The post കേരള ദൃശ്യമാധ്യമ ചരിത്രത്തിലെ നാഴികക്കല്ലായ കൈരളി ടി വിക്ക് ഇന്ന് 26ാം പിറന്നാള് appeared first on Kairali News | Kairali News Live.