പൊതുവിദ്യാലയങ്ങളിൽ ഓണപ്പരീക്ഷക്ക് സബ്ജക്ട് മിനിമം സംവിധാനം നടപ്പിലാക്കും. ആദ്യപാദ പരീക്ഷയിൽ മിനിമം മാർക്ക് നേടാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് അതത് വിഷയങ്ങളിൽ സ്കൂളുകളിൽ പഠന പിന്തുണ ക്ലാസ് നൽകും. കഴിഞ്ഞ അധ്യയന വർഷത്തിൽ ഏർപ്പെടുത്തിയ സബ്ജക്ട് മിനിമം സംവിധാനത്തിന്റെ തുടർച്ചയാണ് ഈ ഓണപ്പരീക്ഷയിൽ നടപ്പിലാക്കുന്നത്.പൊതുവിദ്യാലയങ്ങളിൽ അഞ്ച് മുതൽ ഒമ്പതാം വരെയുള്ള ക്ലാസുകളിലാണ് മിനിമം മാർക്ക് സംവിധാനം നടപ്പാക്കുക. ഓരോവിഷയത്തിനും എഴുത്തുപരീക്ഷയിൽ കുറഞ്ഞത് 30 ശതമാനം മാർക്ക് വീതം വിദ്യാർത്ഥികൾ നേടണം. മിനിമം മാർക്ക് നേടാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കാണ് പഠന പിന്തുണ നൽകുക.Also read: മാറ്റിവച്ച അസിസ്റ്റന്‍റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ ഒഎംആർ പരീക്ഷ ആഗസ്റ്റ് 16 ന്തിങ്കളാഴ്ച ഓണപ്പരീക്ഷക്ക് തുടക്കമാകും. ഓണാവധിക്ക് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. ശേഷം, സെപ്റ്റംബറിൽ തന്നെ പഠന പിന്തുണ ക്ലാസുകളും നടത്തും. പിടിഎയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുക.കഴിഞ്ഞ അദ്ധ്യാന വർഷത്തിൽ വർഷാന്ത്യ പരീക്ഷയിൽ നടപ്പിലാക്കിയ സബ്ജക്ട് മിനിമം സംവിധാനത്തിന്റെ തുടർച്ചയായാണ് ഇത്തവണ ആദ്യപാദപരിക്ഷയിൽ തന്നെ മിനിമം മാർക്ക് സംവിധാനം ഏർപ്പെടുത്തുന്നത്. അടുത്ത അധ്യയന വർഷം മുതൽ പത്താം ക്ലാസിലും മിനിമം മാർക്ക് സംവിധാനം നടപ്പാക്കിയേക്കും.The post പൊതുവിദ്യാലയങ്ങളിൽ ഓണപ്പരീക്ഷക്ക് സബ്ജക്ട് മിനിമം സംവിധാനം നടപ്പിലാക്കും appeared first on Kairali News | Kairali News Live.