വോട്ടർപട്ടിക ക്രമക്കേടുകളിൽ ആരോപണം ശക്തമായതിന് പിന്നാലെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം ഇന്ന്. ദില്ലിയിലെ നാഷണൽ മീഡിയ സെന്ററിൽ വൈകിട്ട് മൂന്നു മണിക്കാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഉൾപ്പെടെ മാധ്യമങ്ങളെ കാണുന്നത്. ബീഹാർ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലെ അട്ടിമറിക്ക് പിന്നാലെയുള്ള, രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലും വിവിധ സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിലെ പൊരുത്തക്കേടുകളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.Also read:‘കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങളെ പുനരധിവസിപ്പിക്കണം’; പോളാവരം ജലസേചന പദ്ധതിയ്ക്കായി കുടിയിറക്കപ്പെട്ടവരെ സന്ദർശിച്ച് ഡോ ജോൺ ബ്രിട്ടാസ് എം പിഎസ് ഐ ആർ പ്രക്രിയയിൽ 65 ലക്ഷത്തോളം വോട്ടർമാരെ പുറത്താക്കിയതിൽ സുപ്രീംകോടതിയും തെരഞ്ഞെടുപ്പ് കമ്മീഷണർ താക്കീത് നൽകിയിരുന്നു. ഈ വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറഞ്ഞേക്കും. അതേസമയം ഇന്ത്യ ബ്ലോക്ക് സഖ്യകക്ഷികളുടെ നേതൃത്വത്തിൽ ബിഹാറിൽ വോട്ടർ അധികാർ യാത്ര എന്ന പേരിൽ മഹാറാലിക്ക് ഇന്ന് തുടക്കമാകും.38 ജില്ലകളിലായി 13 ദിവസം നീണ്ടുനിൽക്കുന്ന റാലി എസ് ഐ ആറിലെ പിഴവുകൾ തുറന്നുകാട്ടും.The post വോട്ടർപട്ടിക ക്രമക്കേടിൽ പ്രതിഷേധം ശക്തം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം ഇന്ന് appeared first on Kairali News | Kairali News Live.