ഇന്ന് ചിങ്ങം ഒന്ന്. സമൃദ്ധിയുടെ, പ്രത്യാശയുടെ പൊന്നോണ മാസാരംഭം മലയാളക്കരയ്ക്ക് കര്‍ഷക ദിനം കൂടിയാണ്. മനുഷ്യ പുരോഗതിയുടെ, സംസ്കൃതിയുടെ, സമഭാവനയുടെ അടയാളപ്പെടുത്തലുകളാണ് മലയാളിക്ക് ഓരോ കര്‍ഷക ദിനവും.ആധുനികതയിലേക്കുള്ള മനുഷ്യന്റെ വളര്‍ച്ചയിലെ വഴിത്തിരിവായിരുന്നു കൃഷിയുടെ ആരംഭം. പുരോഗതിയുടെ പടവുകള്‍ മനുഷ്യരൊന്നൊന്നായി ചവിട്ടി കയറുമ്പോഴും അവന്‍റെ അന്നവും ഭാഷയും സംസ്കാരവും കൃഷിയുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു. വിശിഷ്യ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പരിതസ്ഥിതിയെ രൂപപ്പെടുത്തുന്നതില്‍ കൃഷിയും കര്‍ഷക സമൂഹവും വഹിച്ച പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ ഓരോ കര്‍ഷക ദിനവും നമുക്ക് നമ്മുടെ വേരുകളിലേക്കുള്ള തിരിച്ചുപോക്കുകൂടിയാണ്.Also read: കേരള ദൃശ്യമാധ്യമ ചരിത്രത്തിലെ നാ‍‍ഴികക്കല്ലായ കൈരളി ടി വിക്ക് ഇന്ന് 26ാം പിറന്നാള്‍മനുഷ്യ നിലനിൽപ്പിന്‍റെ ജീവനാഢിയാണ് കർഷകർ. എന്നാൽ മണ്ണിനോടും മനുഷ്യനോടും മല്ലിട്ട് അവർ കൊയ്തെടുത്തതൊക്കെയും കാൽപനികതയുടെ പുറംമോടിയിൽ പൊതിഞ്ഞു കാട്ടാനാണ് ലോകം ശ്രമിച്ചിട്ടുള്ളത്. കാല്‍പനികതകള്‍ക്കപ്പുറം ലോകത്താകമാനമുള്ള ചൂഷണവ്യവസ്ഥകളുടെ ഇരകളാക്കപ്പെട്ടവരാണ് കര്‍ഷക സമൂഹം. പകലന്തിയോളം ചോരനീരാക്കി പാടത്ത് ഉഴുതുമറിച്ച കര്‍ഷകന് തമ്പ്രാന്‍ തിരിച്ചുകൊടുത്തതത്രയും പട്ടിണിയായിരുന്നു.അധഃസ്ഥിതരായ ആ സമൂഹത്തെ മനുഷ്യാന്തസ്സിലേക്ക് കൈപിടിച്ചുകയറ്റിയത് മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രമേകിയ ഊര്‍ജമാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള ഭരണകൂടങ്ങളോരോന്നും ചൂഷകര്‍ക്കൊപ്പം നിലകൊണ്ടപ്പോള്‍ കേരളത്തിലെ മനുഷ്യപക്ഷ സര്‍ക്കാരാണ് കുടിയായ്മക്കെതിരെനിന്ന് കര്‍ഷകന് മണ്ണ് നല്‍കിയത്. നിലനില്‍പ്പ് നല്‍കിയത്.ഇന്ന് കര്‍ഷക സമൂഹം ആഗോളവത്കരണത്തിന്‍റെ ദുരിതങ്ങളേറ്റുവാങ്ങേണ്ടി വരുമ്പോള്‍, കേന്ദ്ര ഭരണകൂടം കോര്‍പ്പറേറ്റ്വത്കരണത്തിന് , ഓരോ കര്‍ഷക ദിനവും ഓരോ ഓര്‍മ്മപ്പെടുത്തലുകളാണ്. നീതി നിഷേധത്തിനെതിരെയെള്ള ഉറച്ച ശബ്ദങ്ങളുടെ അവകാശസമര പോരാട്ടചരിത്രത്തിന്റെ, മണ്ണിനുവേണ്ടിയുള്ള തീക്ഷ്ണമായ മുദ്രാവക്യങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളാണ്.The post ഇന്ന് ചിങ്ങം ഒന്ന്; മലയാളക്കരയ്ക്ക് കര്ഷക ദിനം appeared first on Kairali News | Kairali News Live.