നാല് ദിവസം മുമ്പ് അവധി കഴിഞ്ഞ് റിയാദിൽ തിരിച്ചെത്തിയ പ്രവാസി മലയാളി നിര്യാതനായി

Wait 5 sec.

റിയാദ്: നാല് ദിവസം മുമ്പ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് മടങ്ങിയെത്തിയ തിരുവനന്തപുരം സ്വദേശി റിയാദിൽ നിര്യാതനായി.വെഞ്ഞാറമൂട് മണലിമുക്ക് പണിക്കരുകോണം ബിസ്‌മില്ലാ മൻസിലിൽ സൈനുൽ ആബിദ് (38) ആണ് റിയാദിൽ മരിച്ചത്. താമസസ്ഥലത്ത് മരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.റിയാദ് ദറഇയ്യയിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്‌തു വരികയായിരുന്നു സൈനുൽ ആബിദ്. ശനിയാഴ്ച രാവിലെ സ്പോൺസർ മുറിയിലെത്തി ഇദ്ദേഹത്തോട് സംസാരിച്ച ശേഷം മടങ്ങിയിരുന്നു.എന്നാൽ, പിന്നീട് ഫോണിൽ വിളിച്ചപ്പോൾ മറുപടി ലഭിക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ സ്പോൺസർ താമസസ്ഥലത്തെത്തി വാതിലിൽ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.തുടർന്ന് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് സൈനുൽ ആബിദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.അന്തരിച്ച അബ്ദുൽ റഹിം, സാറാ ബീവി എന്നിവരുടെ മകനാണ് സൈനുൽ ആബിദ്. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.സഹായങ്ങൾക്കായി കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.The post നാല് ദിവസം മുമ്പ് അവധി കഴിഞ്ഞ് റിയാദിൽ തിരിച്ചെത്തിയ പ്രവാസി മലയാളി നിര്യാതനായി appeared first on Arabian Malayali.