സ്വാതന്ത്ര്യദിനാശംസകൾ നേർന്ന എക്സ് പോസ്റ്റിൽ വന്ന് പ്രകോപിപ്പിച്ചയാൾക്ക് വായടപ്പൻ മറുപടി നൽകി മുതിര്‍ന്ന എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തർ. പാകിസ്ഥാന്‍ പൗരനാണെന്നും പാകിസ്ഥാന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്നും രാജ്യദ്രോഹിയാണെന്നും സൂചനയുള്ള കമൻ്റിനാണ് അദ്ദേഹം ശക്തമായ മറുപടി നൽകിയത്.നിങ്ങളുടെ സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 14-നാണ് എന്നായിരുന്നു കമൻ്റ്. ഇത് പാകിസ്ഥാൻ സ്വാതന്ത്ര്യദിനമാണ്. ‘മോനേ, നിങ്ങളുടെ പൂര്‍വികര്‍ ബ്രിട്ടീഷുകാരുടെ ബൂട്ട് നക്കുന്ന സമയത്ത് എൻ്റെ പിതാമഹന്മാർ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടി കാലാപാനി പോലുള്ളയിടങ്ങളിൽ മരിക്കുകയായിരുന്നു’- എന്നാണ് ജാവേദ് അക്തർ മറുപടി നൽകിയത്.Read Also: ഹുമയൂൺ ശവകുടീരത്തിന് കേടുപാടുകൾ സംഭവിച്ചെന്ന വാർത്തകൾ തെറ്റെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യജാവേദ് അക്തറിന്റെ മുതുമുത്തച്ഛന്‍ ഫസല്‍-ഇ-ഹഖ് ഖൈറാബാദി ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കെടുത്തിരുന്നു. അമ്മാവന്‍ അന്‍സാര്‍ ഹര്‍വാനി, ഇന്ത്യാ വിഭജനത്തെ എതിര്‍ത്ത രാഷ്ട്രീയക്കാരനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു.Watching Javed Akhtar saab b@shing Bhakts is my favourite pastime. pic.twitter.com/pA2gVDwnD7— Tarun Gautam (@TARUNspeakss) August 15, 2025 The post ‘മോനേ, നിന്റെ പൂര്വികര് ബ്രിട്ടീഷുകാരുടെ ഷൂ നക്കുന്ന സമയം എന്റെ പിതാമഹന്മാര് സ്വാതന്ത്ര്യത്തിന് വേണ്ടി മരിക്കുകയായിരുന്നു’; എക്സില് ചൊറിഞ്ഞയാള്ക്ക് വായടപ്പന് മറുപടിയുമായി ജാവേദ് അക്തര് appeared first on Kairali News | Kairali News Live.