സംരംഭങ്ങൾ ആരംഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോ? സർക്കാർ ഒപ്പമുണ്ട്; സംരംഭകരുടെ പരാതി പരിഹാര സംവിധാനവുമായി വ്യവസായ വകുപ്പ്

Wait 5 sec.

സംരംഭങ്ങൾ ആരംഭിക്കുന്നതിൽ ബുദ്ധിമുട്ടോ പരാതിയോ ഉണ്ടെങ്കിൽ സർക്കാർ ഒപ്പമുണ്ട്. വേഗത്തിൽ പരാതി പരിഹാരിക്കുന്നതിന് സംവിധാനവുമായി വ്യവസായ വകുപ്പ്. സംരംഭകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതിനായി കൊണ്ടുവന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ സുപ്രധാന ചുവടുവയ്പ്പാണ് ‘സംരംഭകരുടെ പരാതി പരിഹാര സംവിധാനം’ എന്ന് മന്ത്രി പി രാജീവ് ഫേസ്‌ബുക്കിൽ കുറിച്ചു. സംരംഭകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതിനായി കൊണ്ടുവന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ സുപ്രധാന ചുവടുവയ്പ്പാണിത്. പൂർണമായും ഓൺലൈനായി പ്രവർത്തിക്കുന്ന സംവിധാനത്തിലേക്ക് സംരംഭക/സംരംഭകനിൽ നിന്ന് പരാതി ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ പരിഹാരം ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.സംരംഭകർക്ക് സേവനം നൽകുന്നതിൽ വീഴ്ച വരുത്തുന്നവരുണ്ടെങ്കിൽ ആ വീഴ്ച ആവർത്തിക്കാതിരിക്കാനും സേവനം ഉറപ്പ് വരുത്തുന്നതിനും ഈ പരാതി പരിഹാര സംവിധാനം സഹായകമാകും. ഒപ്പം സംരംഭകർക്ക് ആത്മവിശ്വാസം നൽകുന്നതിനും സർക്കാരിലുള്ള വിശ്വാസം വർധിപ്പിക്കുന്നതിനും ഈ സംവിധാനം ഉപകാരപ്പെടുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.ALSO READ; ‘കൊന്നിട്ടും പക തീരാതെ രക്തസാക്ഷി മോഹനനെ മുസ്ലീം ലീഗ് അധിക്ഷേപിക്കുന്നു’: കെ കെ രാഗേഷ്ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം:സമൂഹമാധ്യമങ്ങളിൽ ചിലരെങ്കിലും എഴുതുന്ന ഒരു കാര്യമാണ് കേരളത്തിൽ ഇപ്പോഴും സംരംഭങ്ങൾ ആരംഭിക്കാൻ ബുദ്ധിമുട്ടാണെന്നത്. നിങ്ങളൊരു സംരംഭകനാണോ.? നിങ്ങൾക്ക് മതിയായ കാരണമില്ലാതെ സേവനം നൽകുന്നതിൽ ഏതെങ്കിലും ഉദ്യോഗസ്ഥൻ വീഴ്ച വരുത്തിയിട്ടുണ്ടോ.? ഉണ്ടെങ്കിൽ സർക്കാർ നിങ്ങൾക്കൊപ്പമുണ്ട്. നിങ്ങൾക്ക് സേവനം നൽകുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശുപാർശ ചെയ്യാൻ അധികാരമുള്ള പരാതി പരിഹാര സംവിധാനത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? സംരംഭകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതിനായി കൊണ്ടുവന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ സുപ്രധാന ചുവടുവയ്പ്പാണ് ‘സംരംഭകരുടെ പരാതി പരിഹാര സംവിധാനം’. ജില്ലാ/സംസ്ഥാന പരാതി പരിഹാര കമ്മിറ്റികൾ രൂപീകരിച്ചു കൊണ്ടാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. പൂർണമായും ഓൺലൈനായി പ്രവർത്തിക്കുന്ന സംവിധാനത്തിലേക്ക് സംരംഭക/സംരംഭകനിൽ നിന്ന് പരാതി ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ പരിഹാരം ഉറപ്പ് വരുത്തും. http://grievanceredressal.industry.kerala.gov.in എന്ന പോർട്ടലിലാണ് നിങ്ങളുടെ പരാതികൾ രേഖപ്പെടുത്തിയാൽ മാത്രം മതി.10 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാ കളക്ടർ അധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറുമായ ജില്ലാതല കമ്മിറ്റികൾക്ക് പരിശോധിക്കാൻ സാധിക്കും. 10 കോടിക്കു മുകളിൽ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന്മേലുള്ള അപ്പീലും സംസ്ഥാന കമ്മിറ്റിയാണ് പരിശോധിക്കുക. സംസ്ഥാന കമ്മിറ്റിയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കൺവീനറുമാണ്. പരാതിയുടെ വിചാരണ വേളയിൽ ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും ഒരു സിവിൽ കോടതിക്ക് തുല്യമായ അധികാരങ്ങൾ ഉണ്ടായിരിക്കും.മതിയായ കാരണം കൂടാതെ സേവനം നൽകുന്നതിന് നിയുക്തനായ ഉദ്യോഗസ്ഥൻ കാലതാമസമോ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് ജില്ലാ-സംസ്ഥാന കമ്മിറ്റികൾക്ക് ബോധ്യപ്പെട്ടാൽ ഈ ഉദ്യോഗസ്ഥനുമേൽ പിഴ ചുമത്തുന്നതിനും ബാധകമായ സർവീസ് ചട്ടങ്ങൾക്ക് കീഴിൽ വകുപ്പുതല നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട അധികാര സ്ഥാനത്തോട് ശുപാർശ ചെയ്യുന്നതിനും സാധിക്കും. സംരംഭകർക്ക് ഒപ്പമാണ് സർക്കാർ. നിങ്ങൾക്ക് സേവനം നൽകുന്നതിൽ വീഴ്ച വരുത്തുന്നവരുണ്ടെങ്കിൽ ആ വീഴ്ച ആവർത്തിക്കാതിരിക്കാനും നിങ്ങൾക്ക് സേവനം ഉറപ്പ് വരുത്തുന്നതിനും ഈ പരാതി പരിഹാര സംവിധാനം സഹായകമാകും. ഒപ്പം സംരംഭകർക്ക് ആത്മവിശ്വാസം നൽകുന്നതിനും സർക്കാരിലുള്ള വിശ്വാസം വർധിപ്പിക്കുന്നതിനും ഈ സംവിധാനം ഉപകാരപ്പെടും.The post സംരംഭങ്ങൾ ആരംഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോ? സർക്കാർ ഒപ്പമുണ്ട്; സംരംഭകരുടെ പരാതി പരിഹാര സംവിധാനവുമായി വ്യവസായ വകുപ്പ് appeared first on Kairali News | Kairali News Live.