ഓസീസ് ക്രിക്കറ്റിൻ്റെ ഒരു യുഗമാണ് മുന്‍ ക്യാപ്റ്റനും കോച്ചുമായ ബോബ് സിംപ്സൻ്റെ വിയോഗത്തിലൂടെ മായുന്നത്. ഓസ്ട്രേലിയയുടെ ഇന്നത്തെ ആധിപത്യത്തിന് തുടക്കമിട്ടവരിലും അത് വളർത്തിക്കൊണ്ടുവരുന്നതിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. നാല്‍പ്പതുകളില്‍ രാജിവെച്ച ശേഷം ദേശീയ ടീമിനെ നയിക്കാന്‍ ഗംഭീര തിരിച്ചുവരവ് നടത്തിയ അപൂർവ ചരിത്രം കൂടിയുണ്ട് അദ്ദേഹത്തിന്.1957-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സിംപ്സണിന്റെ കരിയര്‍ രണ്ട് പതിറ്റാണ്ടുകളോളം നീണ്ടുനിന്നു. 62 ടെസ്റ്റ് മത്സരങ്ങളും രണ്ട് ഏകദിനങ്ങളും കളിച്ച അദ്ദേഹം 4,869 ടെസ്റ്റ് റണ്‍സും 71 വിക്കറ്റുകളും നേടി. 39 ടെസ്റ്റുകളില്‍ ഓസ്ട്രേലിയയെ നയിച്ച അദ്ദേഹം 12 എണ്ണത്തില്‍ വെന്നിക്കൊടി പാറിക്കുകയും ചെയ്തു.Read Also: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ബോബ് സിംപ്സണ്‍ അന്തരിച്ചു1968-ല്‍ സിംപ്സണ്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. പക്ഷേ 1977-ല്‍ 41-ാം വയസ്സില്‍ അദ്ദേഹത്തെ തിരിച്ചുവിളിച്ചു. വേള്‍ഡ് സീരീസ് ക്രിക്കറ്റിലേക്ക് കളിക്കാര്‍ കൂട്ടത്തോടെ പോയതിനാല്‍ ദേശീയടീം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് അദ്ദേഹം തിരിച്ചെത്തിയത്. ആ തിരിച്ചുവരവില്‍ അദ്ദേഹം 10 ടെസ്റ്റുകള്‍ കൂടി കളിച്ചു. 1977-ല്‍ രണ്ട് സെഞ്ച്വറികളും 50-ലധികം ശരാശരിയും നേടി.1964-ല്‍ ഇംഗ്ലണ്ടിലെ ഓവലില്‍, അദ്ദേഹം 13 മണിക്കൂറിലധികം ബാറ്റ് ചെയ്തു. 311 റണ്‍സ് ആണ് നേടിയത്. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്നിങ്സുകളില്‍ ഒന്നാണിത്. ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ആദ്യ ടെസ്റ്റ് ക്യാപ്റ്റനെന്ന റെക്കോര്‍ഡും സ്വന്തമാക്കി. 2025-ല്‍ ദക്ഷിണാഫ്രിക്കക്കാരനായ വിയാന്‍ മള്‍ഡര്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്നതുവരെ 60 വര്‍ഷത്തിലേറെയായി ഈ റെക്കോര്‍ഡ് നിലനിന്നിരുന്നു.1978-ല്‍ അന്തിമ വിരമിക്കല്‍ പ്രഖ്യാപിച്ചു. 1986-ല്‍ സിംസണ്‍ ഓസ്ട്രേലിയയുടെ ആദ്യത്തെ മുഴുവന്‍ സമയ പരിശീലകനായി. 1987-ല്‍ അവരെ ആദ്യമായി ലോകകപ്പ് വിജയത്തിലേക്ക് നയിച്ചു. 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 1995-ല്‍ ഫ്രാങ്ക് വോറല്‍ ട്രോഫി തിരിച്ചുപിടിക്കാന്‍ സഹായിച്ചു. 2006-ല്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഹാള്‍ ഓഫ് ഫെയിമില്‍ അദ്ദേഹത്തിന് സ്ഥാനം ലഭിച്ചു. 2013-ല്‍ ഐസിസി ഹാള്‍ ഓഫ് ഫെയിമിലും ഉള്‍പ്പെടുത്തി.The post രാജിവെച്ചിട്ടും ടീമിലേക്ക് തിരിച്ചുവിളിച്ചു, ഓസീസിന് ആദ്യ ലോകകപ്പ് നേടിക്കൊടുത്ത കോച്ച്; മായുന്നത് ഒരു ക്രിക്കറ്റ് യുഗം appeared first on Kairali News | Kairali News Live.