മ‍ഴ: പീച്ചി ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തും; മണലി, കരുവന്നൂർ പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം

Wait 5 sec.

കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച ശക്തമായ മഴയെ തുടർന്ന് പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തുന്നു. നിലവിൽ ഒരിഞ്ച് തുറന്നിട്ടുള്ള ഷട്ടറുകൾ, ഓഗസ്റ്റ് 17ന് രാവിലെ എട്ട് മണി മുതൽ ഘട്ടം ഘട്ടമായി നാല് ഇഞ്ച് കൂടി ഉയർത്തി അഞ്ച് ഇഞ്ചാക്കുമെന്ന് പീച്ചി ഹെഡ് വർക്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലെ തോതിൽ നിന്ന് പരമാവധി 20 സെന്റീമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.ALSO READ; പാലം നിർമ്മാണ പ്രവർത്തനങ്ങൾ: സാങ്കേതിക നടപടിക്രമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ വിദഗ്ധസമിതിഅതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. ആഗസ്റ്റ് 16 -19 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ആഗസ്റ്റ് 16 – 20 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത പ്രവചിച്ചിട്ടുണ്ട്. ആഗസ്റ്റ് 16 മുതൽ 19 വരെ 40 മുതൽ 50 വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.The post മ‍ഴ: പീച്ചി ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തും; മണലി, കരുവന്നൂർ പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം appeared first on Kairali News | Kairali News Live.