‘ജീവിതത്തിൽ നിന്ന് രാജിവച്ചാലും ഞാൻ എസ്എഫ്ഐയിൽ നിന്ന് രാജിവെക്കില്ല’: മുഹമ്മദ് മുസ്തഫ 49-ാം രക്തസാക്ഷി ദിനം ആചരിച്ചു

Wait 5 sec.

മുഹമ്മദ് മുസ്തഫ 49-ാം രക്തസാക്ഷി ദിനം ആചരിച്ചു. രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഇത്തവണയും വിപുലമായ പരിപാടികളാണ് പാലക്കാട് മണ്ണാർക്കാട് എസ്എഫ്ഐ സംഘടിപ്പിച്ചത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് രക്തസാക്ഷി ദിനം ഉദ്ഘാടനം ചെയ്തു.1976ലെ അടിയന്തരാവസ്ഥ കാലത്താണ് മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളേജിൽ അടിയന്തരാവസ്ഥക്കെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ പ്രി ഡിഗ്രി വിദ്യാർത്ഥിയും എസ് എഫ് ഐ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവുമായിരുന്ന മുഹമ്മദ് മുസ്തഫയെയും മറ്റു ഒൻപത് പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തത്. എസ് എഫ് ഐയിൽ നിന്നും രാജിവച്ചാൽ പുറത്തുവിടാം എന്ന് പൊലീസ് വാഗ്ദാനം നൽകിയെങ്കിലും, ഞാൻ ജീവിതത്തിൽ നിന്ന് രാജിവച്ചാലും എസ് എഫ് ഐയിൽ നിന്ന് രാജിവെക്കില്ലെന്ന് പറഞ്ഞ മുഹമ്മദ് മുസ്തഫയുടെ വാക്കുകൾ ഇന്നും എസ് എഫ് ഐ പ്രവർത്തകർക്ക് ആവേശമാണ്.Also Read: കേരളം കണ്ടിട്ടുള്ള ലക്ഷണമൊത്ത വർഗീയവാദ സംഘടനയാണ് എം എസ് എഫ്: പി എസ് സഞ്ജീവ്പാലക്കാട് മണ്ണാർക്കാട് എംഇഎസ് കോളേജിനു മുൻപിൽ എസ് എഫ് ഐ ജില്ലാ പ്രസിഡൻ്റ് വി വി അഭിഷേക് പതാക ഉയർത്തി. കോളേജിനു മുമ്പിൽ നിന്നും ആരംഭിച്ച വിദ്യാർത്ഥി റാലി മണ്ണാർക്കാട് ടൗണിൽ സമാപിച്ചു. തുടർന്ന് നടന്ന അനുസ്മരണയോഗം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്തു.എസ്എഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി എസ് വിപിൻ, മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. ജില്ലാ കമ്മിറ്റി അംഗങ്ങൾ, മണ്ണാർക്കാട് ഏരിയ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.The post ‘ജീവിതത്തിൽ നിന്ന് രാജിവച്ചാലും ഞാൻ എസ്എഫ്ഐയിൽ നിന്ന് രാജിവെക്കില്ല’: മുഹമ്മദ് മുസ്തഫ 49-ാം രക്തസാക്ഷി ദിനം ആചരിച്ചു appeared first on Kairali News | Kairali News Live.