കേരളത്തിലേക്ക് എം ഡി എം എ കടത്ത്: മുഖ്യകണ്ണിയായ നൈജീരിയൻ സ്വദേശി പിടിയിൽ

Wait 5 sec.

തിരുവനന്തപുരം | കേരളത്തിലേക്ക് എം ഡി എം എ എത്തിക്കുന്നതിലെ പ്രധാനി ബെംഗളൂരുവിൽ പിടിയിലായി. നൈജീരിയന്‍ സ്വദേശിയായ ഡിയോ ലയണലിനെയാണ് തിരുവനന്തപുരം സിറ്റി ഡാന്‍സാഫ് സംഘം പിടികൂടിയത്.മാസങ്ങള്‍ക്ക് മുമ്പ് 110 ഗ്രാം എം ഡി എം എയുമായി തിരുവനന്തപുരത്ത് രണ്ട് പേര്‍ പിടിയിലായിരുന്നു. ഇവർക്ക് എത്തിച്ചുനല്‍കിയത് ഇടനിലക്കാരനായ തിരുവനന്തപുരം സ്വദേശിയായ റിട്ടയേര്‍ഡ് പോലീസ് ഉദ്യേഗസ്ഥന്റെ മകനായിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മുഖ്യകണ്ണിയായ നൈജീരിയന്‍ സ്വദേശിയായ ഡിയോ ലയണലിലേക്ക് നീങ്ങിയത്.ലക്ഷകണക്കിന് രൂപയാണ് ഒരു ദിവസം തന്നെ ഇയാളുടെ ഫോണിലേക്ക് എത്തുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പണം പ്രതിയുടെ പക്കലെത്തിയിട്ടുണ്ട്.