പാലോട് വളര്‍ത്തു പോത്തിനെ പുലി പിടിച്ചു

Wait 5 sec.

വളര്‍ത്തു പോത്തിനെ പുലി പിടിച്ചു.പാലോട് മങ്കയം – വെങ്കിട്ട മൂട് സ്വദേശി ജയന്റെ വളര്‍ത്തു പോത്തിനെയാണ് പുലി പിടിച്ചത്. പോത്തിന്റെ കഴുത്തിലാണ് പുലി അക്രമിച്ചത്.വന അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് രാവിലെയാണ് ജയന്‍ ഏഴ് പോത്തുകളെ മേയാന്‍ വിട്ടത്. മൂന്ന് മണിയോടെ ആറ് പോത്തുകള്‍ തിരികെ വീട്ടിലെത്തി. എന്നാല്‍ ഒന്നിനെ കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുറിവേറ്റ പോത്തിനെ കണ്ടത്. Also read – തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടം ; ഓട്ടോ ഡ്രൈവര്‍ മരിച്ചുപോത്തിന് സമീപത്തായി പുലിയേയും കണ്ടിരുന്നു. പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തുന്നുണ്ട്.അതേസമയം ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആനയൂട്ടിന് എത്തിച്ച കൊളക്കാടന്‍ കുട്ടിശങ്കരന്‍ എന്ന ആന ഇടഞ്ഞു. ആനയുടെ പാപ്പാന് താഴെ വീണ് തോളിനു പരിക്കേറ്റു. പതിനൊന്ന് ആനകളെയാണ് രാവിലെ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആനയൂട്ടിനായി എത്തിച്ചത്. ആന ഇടഞ്ഞതു കണ്ട നാട്ടുകാർ ഇതിനിടെ പരിഭ്രാന്തരായി ചിതറി ഓടി. ചിലർക്ക് നിസാര പരിക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമല്ല.The post പാലോട് വളര്‍ത്തു പോത്തിനെ പുലി പിടിച്ചു appeared first on Kairali News | Kairali News Live.