സിസർ കട്ടിലൂടെ ഫുട്ബോൾ ലോകത്തെ കീഴടക്കി വീണ്ടും ബ്രസീൽ താരം റിച്ചാർലിസൺ. പ്രീമിയർ ലീഗിൽ ടോട്ടന്‍ഹാം ഹോട്സ്പറിനായി അദ്ദേഹം ഇരട്ട ഗോൾ നേടുകയും ചെയ്തു. ഹെഡ് കോച്ച് തോമസ് ഫ്രാങ്ക് റിച്ചാര്‍ലിസണിനെ പ്രശംസിച്ചു. ആഞ്ചെ പോസ്റ്റെകോഗ്ലോയ്ക്ക് പകരക്കാരനായാണ് ഫ്രാങ്ക് പരിശീലകനായത്. കഴിഞ്ഞ സീസണില്‍ ഭൂരിഭാഗവും പരുക്കിൽ വലഞ്ഞ റിച്ചാര്‍ലിസൻ്റെ ഈ സീസണിലെ ഗംഭീര തിരിച്ചുവരവിനുള്ള വലിയ സൂചനയാണ് കഴിഞ്ഞ ദിവസം നടന്നത്. പ്രീമിയർ ലീഗിലേക്ക് പ്രമോഷൻ ലഭിച്ച ബേൺലിക്കെതിരെയായിരുന്നു റിച്ചാർലിസൻ്റെ പ്രകടനം. ഇതോടെ ഫ്രാങ്കിന്റെ വിശ്വാസം അദ്ദേഹം കാത്തു.Read Also: ജര്‍മന്‍ മണ്ണില്‍ കരിയറിലെ രണ്ടാം കിരീടം; സൂപ്പര്‍ കപ്പിലൂടെ ഹാരി കെയ്നും നേട്ടംപത്ത് മിനുട്ട് ഇടവേളയിലാണ് റിച്ചാര്‍ലിസണ്‍ ഗോളുകള്‍ നേടിയത്. റിച്ചാര്‍ലിസന് ഈ വേനല്‍ക്കാലത്ത് ടീമിൽ നിന്ന് പുറത്തുപോകാമായിരുന്നു. പക്ഷേ ഇപ്പോഴും ടീമിന്റെ ഭാഗമായി തുടരുന്നു. 28-കാരൻ കൂടുതല്‍ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുമെന്നാണ് ഫ്രാങ്കിൻ്റെ വിശ്വാസം. ആദ്യ പകുതിയില്‍ ബേണ്‍ലി നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ക്ലിനിക്കല്‍ ഫിനിഷിങ് പോരായ്മയായി.Goal of the season already? pic.twitter.com/oJqxm3Zv2y— Tottenham Hotspur (@SpursOfficial) August 16, 2025 The post തീപാറും സിസര് കട്ട്; ഫുട്ബോള് ഫാന്സിന്റെ ഹൃദയം കീഴടക്കി വീണ്ടും റിച്ചാര്ലിസണ് appeared first on Kairali News | Kairali News Live.