രണ്ടിടത്ത് പേരുണ്ടെന്ന് കരുതി കള്ളവോട്ട് നടക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

Wait 5 sec.

ന്യൂഡൽഹി | രണ്ടിടത്ത് പേരുണ്ടെന്ന് കരുതി കള്ളവോട്ട് നടന്നുവെന്ന് അർഥമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ്  കമ്മീഷണർ ഗ്യാനേഷ് കുമാർ.  വോട്ടർ പട്ടികയിൽ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷത്തിൻ്റെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് കമ്മീഷൻ്റെ വാദം.വീട്ട് നമ്പർ ‘0’ എന്നത് ക്രമക്കേടല്ലെന്നും കമ്മീഷൻ വാദിച്ചു. വീടില്ലാത്തവർക്ക് വോട്ടുണ്ടാകുമെന്നാണ് ഇതേക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രതികരണം. വോട്ടർ ലിസ്റ്റ് വേറെയാണ്. വോട്ടിംഗ് പ്രക്രിയ വേറെയാണ്. കേരളത്തിലെയും കർണാകടയിലെയും വോട്ട് കൊള്ള ആരോപണത്തെയും തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.സംസ്ഥാന സർക്കാറുകളുടെ കീഴിലുളള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് അന്തിമ വോട്ടർപട്ടിക തയ്യാറാക്കുന്നത്. ഇരട്ടവോട്ടുകൾ ബി എൽ ഒമാർ ചൂണ്ടിക്കാട്ടിയില്ല. തിരഞ്ഞെടുപ്പിന് മുമ്പാണ് വോട്ടർപട്ടിക ശുദ്ധീകരിക്കേണ്ടതെന്നും കമ്മീഷൻ പറയുന്നു.