‘ഒറ്റി കൊടുത്താൽ കിട്ടുന്ന നക്കാപിച്ച കാശിനായിരുന്നെങ്കിൽ ഞാൻ അത് പിച്ചയായിട്ട് തരുമായിരുന്നു’. തിയേറ്ററുകളെ ത്രസിപ്പിച്ച തീപ്പൊരു ഡയലോഗിന്റെ തിയേറ്റർ അനുഭവം ഒരിക്കൽ കൂടി ലഭിക്കുന്നു. ‘സാമ്രാജ്യ’ത്തിന്റെ 4K ഡോൾബി അറ്റ്മോസ് പതിപ്പ് റീ റിലീസിന് ഒരുങ്ങുന്നു. സ്റ്റൈലിഷ് ആയി എത്തിയ മമ്മൂട്ടിയും തീപ്പൊരി ഡയലോഗുകകളു സ്ലോമോഷൻ രംഗങ്ങളും കൊണ്ടും വളരെയധികം പ്രേക്ഷകപ്രീതി നേടിയ ചിത്രമായിരുന്നു സാമ്രാജ്യം.ഷിബു ചക്രവർത്തിയുടെ തിരക്കഥയിൽ ജോമോൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമാണം അജ്മൽ ഹസൻ ആയിരുന്നു. ഗാനങ്ങൾ ഇല്ലാതെ ഇളയരാജ പശ്ചാത്തല സംഗീതം ചെയ്ത ചിത്രമെന്ന പ്രത്യേകതയും സമ്രാജ്യത്തിനുണ്ട്. 1990 ജൂൺ 22 ന് റിലീസ് ചെയ്ത ചിത്രം കേരളത്തിൽ മാത്രമല്ല തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നൂറിലധികം ദിവസങ്ങളിൽ തിയേറ്ററുകളിൽ നിറഞ്ഞോടി.Also Read: ‘വനിതകൾ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായം’; പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആസിഫ് അലി4K ഡോൾബി അറ്റ്മോസിലേക്ക് ചിത്രം മാറ്റുന്നതിന്റെ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2025 സെപ്റ്റംബറിലായിരിക്കും ചിത്രം റി റിലീസിനെത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.The post അലക്സാണ്ടർ എത്തുന്നു തന്റെ സാമ്രാജ്യത്തിന്റെ ശക്തി തെളിയിക്കാൻ: റീ റീലിസിനൊരുങ്ങി മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം appeared first on Kairali News | Kairali News Live.