ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ദില്ലിയിലെത്തും. പ്രധാന മന്ത്രി, വിദേശ കാര്യ മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരുമായി വാങ് യി കൂടിക്കാഴ്ച നടത്തും. ഇന്ത്യയുടെ പ്രത്യേക ക്ഷണപ്രകാരമാണ് അതിർത്തി തർക്കങ്ങൾ ചർച്ച ചെയ്യാൻ വാങ് യി യുടെ സന്ദർശനം.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കും ചൈനയ്ക്കും തീരുവ ചുമത്തിയതിന്റെ പശ്ചാത്തലത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രിയുടെ സന്ദർശനത്തിന് പ്രാധാന്യമുണ്ട്. വൈകിട്ട് 4.15ന് ദില്ലിയിലെത്തുന്ന വാങ് യീ ആറ് മണിക്ക് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും.Also Read: വോട്ടുകൊള്ളക്കെതിരെ ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ ബീഹാറിൽ ‘വോട്ടർ അധികാർ യാത്രയ്ക്ക് തുടക്കമായിനാളെ രാവിലെ 11മണിക്കാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അതിർത്തി തർക്കം സംബന്ധിച്ച ചർച്ചകൾ നടത്തുക. നാളെ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വാങ് യീ കൂടിക്കാഴ്ച നടത്തും. അതിർത്തി തർക്കം, ഇരുരാജ്യങ്ങൾക്കിടയിലുളള വിമാന സർവ്വീസുകൾ പുനസ്ഥാപിക്കുക, ബ്രിക്‌സ് രാജ്യങ്ങളുടെ കൂട്ടായ്മയെല്ലാം ചർച്ചാവിഷയമാകും. ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ചൈന സന്ദർശിക്കുന്നുണ്ട്.The post ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഇന്ന് ദില്ലിയിലെത്തും appeared first on Kairali News | Kairali News Live.