നിയമസഭയിലേക്ക് മത്സരിക്കാൻ നീക്കവുമായി ഷാഫി പറമ്പിൽ എംപി. വീണ്ടും പാലക്കാട് നിന്നും മത്സരിക്കാനാണ് ലക്ഷ്യമിടുന്നത്. യു ഡി എഫിന് ഭരണം കിട്ടുകയാണെങ്കിൽ മന്ത്രിസ്ഥാനം ലക്ഷ്യമിട്ടാണ് ഷാഫിയുടെ നീക്കം. ഷാഫിയുടെ നേതൃത്വത്തിൽ പാലക്കാട് രഹസ്യ യോഗവും ചേർന്നു.ALSO READ:തട്ടിപ്പിന്റെ തുടർകഥ; മുസ്ലിം ലീഗ് കവളപ്പാറ പുനരധിവാസത്തിന് വാങ്ങിയ ഭൂമിയിൽ ഒരാൾപോലും ദുരന്ത ബാധിതരില്ല പാലക്കാട്ടെ ഷാഫി അനുകൂലികൾ യോഗത്തിൽ പങ്കെടുത്തു. കെ പി സി സി ജനറൽ സെക്രട്ടറി സി ചന്ദ്രൻ, രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ, ഡി സി സി ജനറൽ സെക്രട്ടറിമാർ, യൂത്ത് കോൺഗ്രസ് കെ എസ് യു ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സി ചന്ദ്രനെ ഡി സി സി പ്രസിഡന്റാക്കാൻ ഷാഫി സമ്മർദ്ദം ചൊലിത്തിയിരുന്നു. ഡി സി സി പ്രസിഡൻ്റ് പി.വി രാജേഷിനെയാക്കണമെന്നാണ് വി കെ ശ്രീകണ്ഠൻ എം പിയുടെ ആവശ്യം.The post ഷാഫിക്കും മോഹം; നിയമസഭയിലേക്ക് പാലക്കാട് നിന്നും മത്സരിക്കാൻ നീക്കവുമായി ഷാഫി പറമ്പിൽ എംപി appeared first on Kairali News | Kairali News Live.