നൂറ്റിയഞ്ചാം വയസ്സിൽ ‘സ്മാർട്ടായി’ എം എ അബ്‌ദുള്ള

Wait 5 sec.

നൂറ്റിയഞ്ചാം വയസ്സിൽ ഡിജിറ്റൽ സാക്ഷരത നേടി എറണാകുളം പെരുമ്പാവൂർ സ്വദേശി എം എ അബ്‌ദുള്ള. സർക്കാരിന്റെ ഡിജികേരളം വോളന്റിയർമാരുടെ സഹായത്തോടെയാണ് ഡിജിറ്റൽ സ്വപ്നം യഥാർഥ്യമായത്. അബ്‌ദുള്ളയെ ഇന്ന് മന്ത്രി എം ബി രാജേഷ് വീട്ടിൽ എത്തി സന്ദർശിക്കും.അബ്ദുള്ളയുടെ മൊബൈൽ ഫോണിനെ കുറിച്ചുള്ള അറിവ് തന്റെ പഴയ മോഡൽ നോക്കിയ ഫോണിലേക്കുവരുന്ന കോളുകൾ എടുക്കുന്നതും തിരിച്ചു വിളിക്കുന്നതും മാത്രമായിരുന്നു. എന്നാൽ ഈ നൂറ്റിയഞ്ചാം വയസ്സിലും തന്റെ കൈകൾക്ക് സ്മാർട്ട്ഫോൺ വഴങ്ങും എന്ന് തെളിയിച്ചിരിക്കുകയാണ് ഇദ്ദേഹം. ഡിജിറ്റൽ സാക്ഷരത നേടിയ തന്നെ മന്ത്രി എം ബി രാജേഷ് തന്നെ നേരിട്ട് സന്ദർശിക്കുന്നതിന്റെ സന്തോഷത്തിലാണ് അബ്‌ദുള്ള.Also read:ഐഎൽഎഫ്കെ രണ്ടാം പതിപ്പിന് തുടക്കമായി യൂട്യൂബ് ആണ് അബ്ദുള്ളയുടെ ഇഷ്ടവിനോദം. ഫെയ്സ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയകളിലും സമയം ചിലവഴിക്കാറുണ്ട്. ഏതു പ്രായക്കാർക്കും സർക്കാരിന്റെ ഡിജി കേരളയുടെ ഭാഗമാകാം എന്നറിഞ്ഞതോടെ തന്റെ ആഗ്രഹം അബ്‌ദുള്ള വോളന്റിയർമാരോട് തുറന്നുപറയുന്നത്.തദ്ദേശ വകുപ്പിന് കീഴിൽ നിരവധി ചെറുപ്പക്കാരാണ് അബ്ദുള്ളയെപ്പോലുള്ളവരെ പഠിപ്പിക്കുവാനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത്. 21,87,677 പേർ കേരളത്തിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടി കഴിഞ്ഞു. അതിൽ 15,221 പേര് 90 വയസ്സിന് മുകളിലുള്ളവരാണ്. ഈ മാസം 21ന് കേരളം രാജ്യത്തെ ആദ്യ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പ്രഖ്യാപനം നടത്തും.The post നൂറ്റിയഞ്ചാം വയസ്സിൽ ‘സ്മാർട്ടായി’ എം എ അബ്‌ദുള്ള appeared first on Kairali News | Kairali News Live.