കേരള ക്രിക്കറ്റ് ലീഗ് ആവേശപൂരത്തിന് തുടക്കമാകാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ട്രിവാൻഡ്രം റോയൽസിൻ്റെ ജേഴ്സി ലോഞ്ചിങ് കഴിഞ്ഞ ദിവസം നടന്നു. ലീഗ് മത്സരങ്ങൾക്ക് മുന്നോടിയായി തന്ത്രങ്ങൾ മെനഞ്ഞും കരുത്ത് പകർന്നും അവസാനത്തെ മിനുക്കുപണിയിലാണ് ടീമുകൾ.ആവേശം ഒട്ടും ചോരാത്ത തീപ്പൊരി പോരാട്ടത്തിനാണ് ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത്. 6 ടീമുകൾ മാറ്റുരയ്ക്കുന്ന കെസിഎൽ രണ്ടാം സീസണ് ഈ മാസം 21 തുടക്കമാകും. ലീഗ് മത്സരത്തിന് മുന്നോടിയായി ട്രിവാൻഡ്രം റോയൽസ് അവരുടെ ജേഴ്സി ലോഞ്ചിങ് നടത്തി. ഇത്തവണ രണ്ടു ജേഴ്സികളാണ് ടീമിനുള്ളത്.Also Read: ചെകുത്താന്മാരുടെ മടയില്‍ തീയിട്ട് പീരങ്കിപ്പട; ഓള്‍ഡ് ട്രാഫോര്‍ഡില്‍ യുണൈറ്റഡിനെതിരെ ആഴ്സനലിന് ഗംഭീരജയംലഹരിക്കെതിരെ പോരാട്ടം നടത്തുക എന്ന ആശയമാണ് ഇത്തവണ ട്രിവാൻഡ്രം റോയൽസ് മുന്നോട്ട് വയ്ക്കുന്നത്. അതിൻ്റെ ഭാഗമായി പച്ചക്കളർ ജേഴ്സിയും ടീം പുറത്തിറക്കിയിട്ടുണ്ട്.ബാറ്റിങ്ങിലും ബൗളിങ്ങിലും ഇത്തവണ ട്രിവാൻഡ്രം റോയൽസ് കരുത്തരാണെന്ന് ടീം ഉടമയും സംവിധായകനുമായ പ്രിയദർശൻ പറഞ്ഞു. 6 ടീമുകൾ മറ്റുരയ്ക്കുന്ന ലീഗ് മത്സരത്തിൻ്റെ അവസാന മിനുക്ക് പണിയിലാണ് ടീം അംഗങ്ങൾ. താരലേലത്തിൽ ഏറ്റവും മൂല്യത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയ ദേശീയ ടീം അംഗം സഞ്ജു സാംസണിൻ്റെ തകർപ്പൻ പ്രകടനമാണ് കാണികൾ കാത്തിരിക്കുന്നത്.The post കേരള ക്രിക്കറ്റ് ലീഗ് ആവേശപൂരത്തിന് ദിവസങ്ങൾ മാത്രം: തന്ത്രങ്ങൾ മെനഞ്ഞ് ട്രിവാൻഡ്രം റോയൽസ് appeared first on Kairali News | Kairali News Live.