മാഞ്ചസ്റ്റര്‍ യുണൈറ്റഡിൻ്റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആഴ്സണലിൻ്റെ ഗംഭീര ജയം. ഇതോടെ പ്രീമിയർ ലീഗിൻ്റെ പുതിയ സീസൺ റൂബൻ അമോറിമിൻ്റെ യുണൈറ്റഡിന് കയ്പുനീരായി. എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്സണലിൻ്റെ ജയം. പതിമൂന്നാം മിനുട്ടില്‍ അല്‍തായ് ബയിന്ദിറിന്റെ പിഴവ് റിക്കാര്‍ഡോ കലാഫിയോറി ഗോള്‍ ആക്കുകയായിരുന്നു.യുണൈറ്റഡ് മികച്ച ടീമായിരുന്നെങ്കിലും ആഴ്സണലിന് മുന്നിൽ കുതിക്കാനായില്ല. പുതിയ സൈനിംഗുകളായ ബ്രയാന്‍ എംബ്യൂമോയ്ക്കും മാത്യൂസ് കുഞ്ഞയ്ക്കും പൂർണസമയ അരങ്ങേറ്റം നല്‍കിയിട്ടും ഗോളുകൾ നേടാനായില്ല. അവസാന 25 മിനുട്ടില്‍ ബെഞ്ചമിന്‍ സെസ്കോയ്ക്കും അരങ്ങേറ്റം നൽകിയിരുന്നു.Read Also: തീപാറും സിസര്‍ കട്ട്; ഫുട്ബോള്‍ ഫാന്‍സിന്റെ ഹൃദയം കീഴടക്കി വീണ്ടും റിച്ചാര്‍ലിസണ്‍ഗോള്‍കീപ്പര്‍ ആന്ദ്രെ ഒനാനക്ക് പകരം ബയിന്ദിറിനെയാണ് അമോറിം തിരഞ്ഞെടുത്തത്. ആ തീരുമാനം തിരിച്ചടിച്ചു. പുതിയ സൈനിങുകളായ മാര്‍ട്ടിന്‍ സുബിമെന്‍ഡിക്കും വിക്ടര്‍ ഗൈക്കെറസിനും ആഴ്സണല്‍ അരങ്ങേറ്റം നൽകിയെങ്കിലും അവർക്ക് തിളങ്ങാനായില്ല. ഇതോടെ, 2004 ന് ശേഷമുള്ള ആദ്യത്തെ പ്രീമിയര്‍ ലീഗ് കിരീടത്തിനായുള്ള ആഴ്സണലിന്റെ ശ്രമത്തിന് മികച്ച തുടക്കമായി ഈ വിജയം.The post ചെകുത്താന്മാരുടെ മടയില് തീയിട്ട് പീരങ്കിപ്പട; ഓള്ഡ് ട്രാഫോര്ഡില് യുണൈറ്റഡിനെതിരെ ആഴ്സനലിന് ഗംഭീരജയം appeared first on Kairali News | Kairali News Live.